പാതിവില തട്ടിപ്പ് കേസ്; ആനന്ദ കുമാറിൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി - ANAND KUMAR BAIL PLEA POSTPONED
![പാതിവില തട്ടിപ്പ് കേസ്; ആനന്ദ കുമാറിൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി COURT NEWS പാതിവില തട്ടിപ്പ് കേസ് CSR FUND SCAM CASE ANAND KUMAR ANTICIPATORY BAIL](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/1200-675-23537681-thumbnail-16x9-anand-kumar.jpg?imwidth=3840)
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 13, 2025, 7:46 PM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെ എന്‍ ആനന്ദ കുമാര്‍ നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി. കേസിൽ പൊലീസ് റിപ്പോർട്ട് ഹാജരാക്കാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ കണ്ണൂര്‍ എസ്‌പിയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുളളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറിയും പളളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദ കുമാറടക്കം ഏഴ് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് അന്‍പത് ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് 22,96,40,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആനന്ദ കുമാര്‍, കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി അനന്തു കൃഷ്‌ണനാണ്. ഇവര്‍ക്ക് പുറമെ ഡോ. ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, സുമ കെ പി, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റടക്കം ഏഴ് പേരാണ് കേസിലെ പ്രതികള്‍.