ETV Bharat / entertainment

"ആ 65 ദിനങ്ങള്‍.. ജീവിതത്തിന്‍റെ പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു" കുറിപ്പുമായി ടൊവിനോ തോമസ് - TOVINO THOMAS FACEBOOK POST

മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണിത്.. വൈകാരികമായി ഒരു യാത്രയായിരുന്നു അത്.. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം.. ജീവിതത്തിന്‍റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയുമെല്ലാം ഞാന്‍ അയാള്‍ക്കൊപ്പം അനുഭവിച്ചു..

NARIVETTA SHOOTING COMPLETED  TOVINO THOMAS  ടൊവിനോ തോമസ്  നരിവേട്ട
Tovino Thomas (ETV Bharat)
author img

By ETV Bharat Entertainment Team

Published : Jan 14, 2025, 10:33 AM IST

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നരിവേട്ട'. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'നരിവേട്ട' എന്നാണ് ടൊവിനോ പറയുന്നത്. ജീവിതത്തിന്‍റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും സിനിമയിലെ തന്‍റെ കഥാപാത്രത്തിനൊപ്പം താനും അനുഭവിച്ചുവെന്നും ടൊവിനോ ഫേസ്‌ബുക്കില്‍ കുറിച്ചു.

"നരിവേട്ട ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടനാട്ടില്‍ മൂന്നുപാടും കായലുള്ള വീട്ടിലായിരുന്നു തുടക്കം. കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും ആദ്യ ഷെഡ്യൂള്‍. പിന്നെ, ചുരം കയറി വയനാട് എത്തി. കൊതുമ്പു വള്ളത്തിലും ബോട്ടിലും നടന്ന കഥാപാത്രം നേരെ കാട്ടില്‍, മരങ്ങള്‍ക്കിടയിലേക്ക്... എടുത്തുവെക്കാന്‍ ഒരുപാടുള്ള, നല്ല അധ്വാനം വേണ്ട സിനിമ ആയിരുന്നെങ്കിലും അത്രമേല്‍ അടുപ്പം തോന്നിയ ക്രൂവിനൊപ്പം ആയിരുന്നത് കൊണ്ട്, 65 ദിവസവും ആസ്വദിച്ചാണ് വര്‍ക്ക് ചെയ്‌തത്.

മുന്‍പ് ഒരുമിച്ച് സിനിമ ചെയ്‌തവരും പുതുതായി സൗഹൃദത്തിലേക്ക് വന്നവരുമായ കുറേപ്പേര്‍ക്ക് ഒപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. നരിവേട്ട ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണെന്ന് വിശ്വസിക്കുന്നു. തിയേറ്ററില്‍ നിറഞ്ഞ മനസ്സോടെ ആസ്വദിക്കാനും തിയേറ്റര്‍ വിട്ടിറങ്ങിയാല്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷ.

വൈകാരികമായി ഒരു യാത്രയായിരുന്നു നരിവേട്ടയിലെ കഥാപാത്രത്തിനൊപ്പം നടത്തിയത്. ജീവിതത്തിന്‍റെ രസവും ആനന്ദവും പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു. അഭിനയ ജീവിതത്തില്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കാരണം, മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണ്, നരിവേട്ട" ടൊവിനോ തോമസ് കുറിച്ചു.

നിരവധി സാമൂഹ്യ പ്രശ്‌നങ്ങളാണ് ചിത്രം വിശകലനം ചെയ്യുന്നത്. വ്യക്‌തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വര്‍ഗീസ് എന്ന പൊലീസ് കോണ്‍സ്‌റ്റബിളിന്‍റെ ജീവിതത്തിലെ സംഘര്‍ങ്ങളാണ് ചിത്രം പറയുന്നത്.

സുരാജ് വെഞ്ഞാറമൂട്, തമിഴ് നടനും സംവിധായകനുമായ ചേരന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രിയംവദ കൃഷ്‌ണയാണ് ചിത്രത്തിലെ നായിക. റിനി ഉദയകുമാര്‍, ആര്യ സലിം, സുധി കോഴിക്കോട്, എന്‍ എം ബാദുഷ, പ്രശാന്ത് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇതുകൂടാതെ നിരവധി താരങ്ങളും പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അബിന്‍ ജോസഫിന്‍റാണ് തിരക്കഥ. ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

Also Read: മലയാളത്തിന്‍റെ ക്രിസ്റ്റ്യന്‍ ബെയ്‌ല്‍; ടൊവിനോ തോമസിനെ പുകഴ്‌ത്തി ജൂഡ് - Jude Anthany praises Tovino Thomas - JUDE ANTHANY PRAISES TOVINO THOMAS

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.