പുരുഷന്മാരെയും സ്ത്രീകളെയും ഒരേ പോലെ ബാധിക്കുന്ന പ്രശ്‌നമാണ് അമിതമായ മുടികൊഴിച്ചിൽ. നിരവധി ഘടകങ്ങൾ മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. വിറ്റാമിൻ എ, ഡി, ഇ എന്നിവയുടെ അഭാവം അമിതമായ മുടികൊഴിച്ചിൽ ഉണ്ടാക്കും. ചില ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായും മുടി അമിതമായി കൊഴിയാറുണ്ട്. എന്നാൽ ഇതിനു പിന്നെ യഥാർത്ഥ കാരണം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിൻ ഡി
ശരീരത്തിൽ വിറ്റമിൻ ഡിയുടെ അഭാവം ഉണ്ടാകുമ്പോൾ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിയ്ക്കും. ഇത് അമിതമായി മുടി കൊഴിയാനും മുടിയുടെ വളർച്ച തടസപ്പെടുത്താനും കാരണമാകും. കനത്ത മുടികൊഴിച്ചിലിന് ഇടയാക്കുന്ന അലോപ്പീഷ്യ അരാറ്റ എന്ന രോഗത്തിന് പിന്നെ കാരണവും വിറ്റാമിൻ ഡിയുടെ കുറവാണ്.
അയേൺ
ശരീരത്തിൽ ആവശ്യമായ ഇരുമ്പിന്‍റെ അളവ് ഇല്ലാതെ വരുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഏറ്റവും സാധാരണമായ ഒരു കാരണവും ഇരുമ്പിന്‍റെ അഭാവമാണ്. അതിനാൽ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
തൈറോയ്‌ഡ്
തൈറോയ്‌ഡ് ഹോർമോണിന്‍റെ അസന്തുലിതാവസ്ഥ മുടിയുടെ ആരോഗ്യത്തെ വളരെയധികം ബാധിയ്ക്കും. തൈറോയ്‌ഡ് ഗ്രന്ഥി പ്രവർത്തനരഹിതമാകുമ്പോൾ മുടി അമിതമായി കൊഴിയുകയും മുടിയുടെ വളർച്ച തടസപ്പെടുത്തുകയും ചെയ്യും.
ഹോർമോൺ വ്യതിയാനം
ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മുടികൊഴിച്ചിലിന് കാരണമാകും. തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, ഗർഭം, ആർത്തവ വിരാമം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കരണമാകുന്നവയാണ്. ഇത് മുടി കൊഴിച്ചിലിനും ഇടയാക്കും.
സമ്മർദ്ദം