തായ്‌പേയ് : തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. ദ്വീപിന് സമീപം ഇന്ന് (ഫെബ്രുവരി 25) 12 ചൈനീസ് വിമാനങ്ങൾ, 14 നാവിക കപ്പലുകൾ, ഒരു ഔദ്യോഗിക കപ്പൽ, രണ്ട് ബലൂണുകൾ എന്നിവ കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം (എംഎൻഡി) റിപ്പോർട്ട് ചെയ്‌തു. 12 വിമാനങ്ങളിൽ 10 എണ്ണം തായ്‌വാൻ കടലിടുക്കിന്‍റെ മീഡിയൻ ലൈൻ കടന്ന് ദ്വീപിന്‍റെ വടക്ക്, തെക്കുപടിഞ്ഞാറൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് (ADIZ) പ്രവേശിച്ചതായി എംഎൻഡി പറഞ്ഞു.
'12 പിഎൽഎ എയർക്രാഫ്‌റ്റ്, 14 പിഎൽഎഎൻ കപ്പലുകൾ, തായ്‌വാന് ചുറ്റും സർവീസ് നടത്തുന്ന ഒരു ഔദ്യോഗിക കപ്പൽ എന്നിവ ഇന്ന് രാവിലെ 6 മണി വരെ (UTC+8) തായ്‌വാന് ചുറ്റും കണ്ടെത്തിയിട്ടുണ്ട്. 10 എയർക്രാഫ്‌റ്റ് മീഡിയൻ ലൈൻ കടന്ന് തായ്‌വാന്‍റെ വടക്കൻ, തെക്കുപടിഞ്ഞാറൻ എഡിഇഎസിൽ പ്രവേശിച്ചു. ഈ സമയപരിധിക്കുള്ളിൽ രണ്ട് പിആർസി ബലൂണുകളും കണ്ടെത്തി,' എന്ന് എംഎൻഡി എക്‌സിൽ കുറിച്ചു.
12 sorties of PLA aircraft, 14 PLAN vessels and 1 official ship operating around Taiwan were detected up until 6 a.m. (UTC+8) today. 10 sorties crossed the median line and entered Taiwan’s northern and southwestern ADIZ. 2 PRC balloons was detected during this timeframe. pic.twitter.com/fhKJosqnMT
— 國防部 Ministry of National Defense, ROC(Taiwan) 🇹🇼 (@MoNDefense) February 25, 2025
കഴിഞ്ഞ ദിവസം (ഫെബ്രുവരി 24) തായ്‌വാന് സമീപം അഞ്ച് ചൈനീസ് വിമാനങ്ങൾ, 10 ചൈനീസ് കപ്പലുകൾ, രണ്ട് ഔദ്യോഗിക കപ്പലുകൾ, രണ്ട് ചൈനീസ് ബലൂണുകൾ എന്നിവ കണ്ടെത്തിയതായി എംഎൻഡി റിപ്പോർട്ട് ചെയ്‌തിരുന്നു. അഞ്ച് വിമാനങ്ങളിൽ മൂന്നെണ്ണം മീഡിയൻ ലൈൻ കടന്ന് തായ്‌വാനിന്‍റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ വ്യോമ പ്രതിരോധ മേഖലയിലേക്ക് (ADIZ) പ്രവേശിച്ചതായി എംഎൻഡി അറിയിച്ചു.
5 sorties of PLA aircraft, 10 PLAN vessels and 2 official ships operating around Taiwan were detected up until 6 a.m. (UTC+8) today. 3 sorties crossed the median line and entered Taiwan’s southwestern and southeastern ADIZ. 2 PRC balloons was detected during this timeframe. pic.twitter.com/ETMa32J8NH
— 國防部 Ministry of National Defense, ROC(Taiwan) 🇹🇼 (@MoNDefense) February 24, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ശനിയാഴ്‌ച നേരത്തെ, ചൈന സിചാങ് സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്‍ററിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, അത് തായ്‌വാനിന് മുകളിലൂടെ പടിഞ്ഞാറൻ പസഫിക്കിലേക്ക് പറന്നതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം (MND) പറഞ്ഞു. തങ്ങളുടെ സായുധ സേന പ്രതികരിക്കാൻ തയ്യാറാണെങ്കിലും ഈ വിക്ഷേപണം ദ്വീപിന് ഒരു ഭീഷണിയുമുയർത്താത്തതിനാലാണ് പ്രതികരിക്കാത്തതെന്ന് തായ്‌വാൻ എംഎൻഡി വ്യക്തമാക്കി.
At 8:11 p.m. (UTC+8), China launched satellites from #XSLC, with the flight path over central Taiwan toward the Western Pacific. The altitude is beyond the atmosphere, posing no threat. #ROCArmedForces monitored the process and remain ready to respond.
— 國防部 Ministry of National Defense, ROC(Taiwan) 🇹🇼 (@MoNDefense) February 22, 2025
വെള്ളിയാഴ്‌ച (ഫെബ്രുവരി 21) തായ്‌വാൻ സായുധ സേന ഉന്നതതല ടേബിൾടോപ്പ് അഭ്യാസം അവസാനിപ്പിച്ചു, അവിടെ അവരുടെ പ്രതിരോധ മന്ത്രി വെല്ലിംഗ്‌ടൺ കൂ ലി-ഹ്‌സിയുങ് എല്ലാ പങ്കാളികളുടെയും സമർപ്പണത്തെ അംഗീകരിക്കുകയും യുദ്ധ സന്നദ്ധത വർദ്ധിപ്പിക്കുന്നത് തുടരാൻ എല്ലാ യൂണിറ്റുകളെയും പ്രേരിപ്പിക്കുകയും ചെയ്‌തു എന്ന് എംഎൻഡി എക്‌സിൽ കുറിച്ചു.
The #ROCArmedForces high-level tabletop exercise concluded successfully yesterday. Defense Minister Wellington Koo Li-hsiung recognized the dedication of all participants and urged all units to continue enhancing combat readiness for national defense operations.#HanKuang41 pic.twitter.com/g8BwVySdbd
— 國防部 Ministry of National Defense, ROC(Taiwan) 🇹🇼 (@MoNDefense) February 22, 2025
Also Read: തായ്‌വാൻ തീരത്തിന് സമീപം സുരക്ഷ ശക്തമാക്കി ചൈന; നടപടി അതിര്‍ത്തി ലംഘിച്ച് വിമാനമെത്തിയതിന് പിന്നാലെ