ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സുസ്ഥിര ഊര്‍ജ്ജം 2030ഓടെ 500 ജിഗാവാട്ടിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ നിലവിലെ നിലയില്‍ നിന്ന് വാര്‍ഷിക ഫണ്ടിങില്‍ 20ശതമാനമെങ്കിലും വര്‍ദ്ധനയുണ്ടാകണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആഗോള ഊര്‍ജ്ജരംഗത്തെ അതികായരായ എമ്പര്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാന്‍ വൈകുന്നതും അസ്ഥിരതയും മറ്റും സുസ്ഥിര ഊര്‍ജ്ജ പദ്ധതിയുടെ മൂലധനച്ചെലവ് അടിസ്ഥാന നിരക്കില്‍ നാനൂറ് പോയിന്‍റിന്‍റെ വര്‍ദ്ധനയുണ്ടാക്കുന്നു.
ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍, ഗ്രിഡ് കണക്‌ടിവിറ്റിയുെട കാലതാമസം, പുതുകാലത്തെ അസ്ഥിരതകള്‍ എന്നിവ പ്രൊജക്‌ട് കമ്മീഷനിങ് വൈകിപ്പിക്കുന്നു. ചെലവില്‍ നാനൂറ് അടിസ്ഥാന പോയിന്‍റ് വര്‍ദ്ധിക്കുമ്പോള്‍ 500 ജിഗാവാട്ട് സുസ്ഥിര ഊര്‍ജ്ജമെന്ന ലക്ഷ്യത്തില്‍ 100 ജിഗാവാട്ട് പിന്നോട്ടടിക്കപ്പെടുന്നു.
മൂലധന ചെലവ് വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കളുടെ വൈദ്യുത ചെലവും വര്‍ദ്ധിക്കുന്നു. സുസ്ഥിര വൈദ്യുതി ഉത്പാദനത്തിനും പ്രസരണത്തിനുമായി 2024 സാമ്പത്തിക വര്‍ഷത്തില്‍ 1330 കോടി അമേരിക്കന്‍ ഡോളറാണ് വിലയിരുത്തിയിരന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലക്ഷ്യം നേടണമെങ്കില്‍ എന്‍ഇപി14നുള്ള വാര്‍ഷിക സഹായത്തില്‍ 20 ശതമാനം വര്‍ദ്ധന വീതം വേണ്ടി വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2032ഓടെ നിക്ഷേപം 6800 കോടി അമേരിക്കന്‍ ഡോളറിലെത്തണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 14ാമത് ദേശീയ വൈദ്യുത പദ്ധതിയുടെ സുപ്രധാന നാഴികകല്ലായ 2030ഓടെ 500 ജിഗാവാട്ടെന്ന ഇന്ത്യയുെട സുസ്ഥിര ഊര്‍ജ്ജ ലക്ഷ്യം കൈവരിക്കണമെങ്കില്‍ 30000 കോടി അമേരിക്കന്‍ ഡോളറിന്‍റെ നിക്ഷേപം ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പദ്ധതിക്കുള്ള ധന വെല്ലുവിളികള്‍ തിരിച്ചറിയുകയും അതനുസരിച്ച് പദ്ധതി രൂപരേഖ തയാറാക്കുക എന്നതുമാണ് മൂലധന ചെലവ് കുറയ്ക്കാനുള്ള മാര്‍ഗമെന്ന് എമ്പറിലെ ഇന്ത്യയുടെ മുതിര്‍ന്ന ഊര്‍ജ്ജ നിരീക്ഷകനായ നെഷ്‌വിന്‍ റോഡ്രിഗസ് ചൂണ്ടിക്കാട്ടുന്നു. വെല്ലുവിളികള്‍ ഫലപ്രദമായി നേരിട്ടാല്‍ ഇന്ത്യയുടെ സുസ്ഥിര ഊര്‍ജ്ജ വളര്‍ച്ച നിരക്ക് ഉറപ്പാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"അപകടസാധ്യതകളുടെ അളവും അവയുടെ വ്യാപ്തിയും വ്യക്തമാക്കുന്നതിലൂടെ, എല്ലാ സുസ്ഥിര ഊര്‍ജ്ജ പങ്കാളികൾക്കും - ഡെവലപ്പർമാർ, ധനകാര്യ സ്ഥാപനങ്ങൾ, നയരൂപകർത്താക്കൾ - അപകടസാധ്യതകൾ വിലയിരുത്തുന്നതിനുള്ള ഒരു ഘടനാപരമായ ചട്ടക്കൂടിലേക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഉറപ്പാക്കുന്നു" എന്ന് എംബറിലെ ഇന്ത്യയിലെ ഊർജ്ജ വിശകലന വിദഗ്ദ്ധനായ ദത്താത്രേയ ദാസ് പറഞ്ഞു. ഇത്, അപകടസാധ്യതകൾ ഫലപ്രദമായി ലഘൂകരിക്കുന്നതിനും, ആത്യന്തികമായി പുനരുപയോഗ ഊർജ്ജത്തിന്റെ താങ്ങാനാവുന്ന വിലയെ പിന്തുണയ്ക്കുന്നതിനും കൂടുതൽ ലക്ഷ്യമിടുന്ന നയ ഇടപെടലുകളിലേക്കും കരാർ സംവിധാനങ്ങളിലേക്കും നയിച്ചേക്കാം." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുകെയിലെ ഗ്ലാസ്‌ഗോയിൽ നടന്ന COP26-ൽ, 2030-ഓടെ 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
പാരീസ് ഉടമ്പടി പ്രകാരം ഇന്ത്യയുടെ പുതുക്കിയ ദേശീയതലത്തിൽ നിർണ്ണയിക്കപ്പെട്ട സംഭാവനകളിൽ (NDC-കൾ) - കാലാവസ്ഥാ പ്രവർത്തന പദ്ധതികളിൽ ഈ ലക്ഷ്യം ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, NEP-14 ഉൾപ്പെടെയുള്ള ദേശീയ ഊർജ്ജ ആസൂത്രണ രേഖകളിൽ ഇത് ഒരു പ്രധാന റഫറൻസായി തുടരുന്നു. 2032 ആകുമ്പോഴേക്കും 596 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി ലക്ഷ്യമിടുന്ന NEP-14 ഈ ലക്ഷ്യം ഉൾക്കൊള്ളുന്നു.
രാജ്യത്തിന്റെ മൊത്തം സ്ഥാപിത ശേഷിയുടെ 68.4 ശതമാനം ഇത് വഹിക്കുകയും വൈദ്യുതി ആവശ്യകതയുടെ 44 ശതമാനം നിറവേറ്റുകയും ചെയ്യും. 365 ജിഗാവാട്ട് സൗരോർജ്ജം, 122 ജിഗാവാട്ട് കാറ്റ്, 47 ജിഗാവാട്ട്/236 ജിഗാവാട്ട് ബാറ്ററി ഊർജ്ജ സംഭരണ സംവിധാനങ്ങൾ, 26.7 ജിഗാവാട്ട് പമ്പ് ചെയ്ത സംഭരണ പ്ലാന്റുകൾ എന്നിവയുടെ പ്രത്യേക ലക്ഷ്യങ്ങൾ പദ്ധതിയിൽ നിശ്ചയിച്ചിട്ടുണ്ട്.
Also Read: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേന്ദ്ര ബജറ്റ് പര്യാപ്‌തമോ?