മോഹന്‍ലാല്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ അതിന് മുന്നോടിയായി സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുന്ന ഇന്‍ട്രോ വീഡിയോയും ക്യാരക്‌ടര്‍ പോസ്‌റ്ററുകളും പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഇപ്പോഴിതാ ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. 'എമ്പുരാനി'ല്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. താന്‍ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളില്‍ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് 'എമ്പുരാനി'ലേതെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.
Character No.05
— Mohanlal (@Mohanlal) February 24, 2025
Manju Warrier as Priyadarsini Ramdas in #L2E#EMPURAAN
Watch : https://t.co/AJH2BCTcjc
Malayalam | Tamil | Telugu | Kannada | Hindi#March27@PrithviOfficial #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod… pic.twitter.com/qeSRGZUkvr
മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്-
"നമസ്‌കാരം, ഞാന്‍ മഞ്ജു വാര്യര്‍, പ്രിയദര്‍ശിനി രാംദാസ്.. പ്രിയദര്‍ശിനിയെ നിങ്ങള്‍ക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറില്‍ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദര്‍ശിനിയെ.
പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിന്‍റെ മകളായ പ്രിയദര്‍ശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകള്‍ക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുള്‍ ആയിട്ടുള്ള വളരെ എലഗന്‍റ് ആയിട്ടുള്ള സ്‌ത്രീയാണ്.
പ്രിയദര്‍ശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോള്‍ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദര്‍ശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാന്‍ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആന്‍റണി പെരുമ്പാവൂര്‍, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.
ലാലേട്ടനോടൊപ്പം ഞാന്‍ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങള്‍ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയില്‍ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എന്‍റെ ഓരോ കഥാപാത്രങ്ങളുടെയും പേരുകള്‍ എടുത്തുപറയുമ്പോള്‍ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍.
കഥയെ പറ്റി കൂടുതലൊന്നും പുറത്തുപറയാന്‍ പറ്റുന്ന ഒരു അവസ്ഥ അല്ല. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ച് പറയാം. ഞാന്‍ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദര്‍ശിനി. പ്രിയദര്‍ശിനിയുടെ കോംപ്ലിക്കേഷന്‍സും സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദര്‍ശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
രാജുവിനോടൊപ്പം ഒരു സിനിമ ചെയ്യുന്നതിന്‍റെ സന്തോഷം എത്രയാണെന്നുള്ളത് ലൂസിഫറിലും അല്ലെങ്കില്‍ ഇപ്പോള്‍ എമ്പുരാനിലും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഏതൊരു ആര്‍ട്ടിസ്‌റ്റിനോട് ചോദിച്ചാലും അറിയാന്‍ സാധിക്കും. കാരണം അത്രയും കംഫര്‍ട്ടബിളായിട്ടുള്ള ഒരു സംവിധായകന്‍റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍, ഒരു സംവിധായകന് ഏറ്റവും ആവശ്യമുള്ളതെന്ന് എനിക്ക് തോന്നുന്നത് എന്ത് വേണം എന്നതിനേക്കാളുപരി എന്ത് വേണ്ട എന്നതിനെ കുറിച്ചുള്ള വളരെ വ്യക്‌തമായിട്ടുള്ളൊരു ധാരണയാണ്.
രാജുവിനെ ഞാന്‍ കണ്ടിട്ടുള്ള വളരെ വലിയൊരു ക്വാളിറ്റിയാണ്, ക്ലാരിറ്റി, അല്ലെങ്കില്‍ കണ്‍വിക്ഷന്‍, കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത്. അങ്ങനെ ഉള്ളൊരു സംവിധായകന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വളരെ സന്തോഷം തരുന്ന വളരെ പ്ലഷറുള്ള ഒരു കാര്യമാണ്.
എന്‍റെ ഒരു ഫേവറൈറ്റ് സംവിധായകന്‍മാരുടെ ലിസ്‌റ്റ് എടുക്കുമ്പോള്‍ തീര്‍ച്ചയായും രാജുവിന് അലിതൊരു സ്ഥാനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വീണ്ടും ലൂസിഫറിന് ശേഷം രാജുവിന്‍റെ സംവിധാനത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുന്നതും വലിയ സന്തോഷമാണ്. മാര്‍ച്ച് 27 ആണ് ആ ദിവസം. എമ്പുരാന്‍ വരുന്നു" -മഞ്ജു വാര്യര്‍ പറഞ്ഞു.
Also Read
- "മഞ്ജു വാര്യര്‍ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്", മുറവിളിയുമായി സനല്‍കുമാര്‍ ശശിധരന്‍ - SANAL KUMAR ABOUT MANJU WARRIER
- "ഒരുപാട് സഹിച്ചു.. ശരിക്കും തളര്‍ന്നു, നുണ പ്രചാരണങ്ങളും വെറുപ്പും മതിയാക്കൂ, ഞങ്ങളെ സംരക്ഷിക്കാന്‍ ഇപ്പോള്‍ അച്ഛന്‍ ഇല്ല" കുറിപ്പുമായി അഭിരാമി സുരേഷ് - ABHIRAMI SURESH ON CYBER BULLYING
- "ഞാന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു, പീഡനത്തിന് ശേഷം മാനസികമായി തകര്‍ന്നു", വീണ്ടും ബാലക്കെതിരെ എലിസബത്ത് - ELIZABETH UDAYAN AGAINST BALA