സന്തോഷകമായ ജീവിതം നയിക്കാൻ ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ഭദ്രത. സാമ്പത്തികമായി മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുക എന്നത് ഏതൊരാളുടെയും സ്വപ്‌നമായിരിക്കും. പോയ വർഷത്തിൽ ഉയർച്ച താഴ്‌ചകളിലൂടെ കടന്നു പോയവരായിരിക്കും പലരും. അതിനാൽ കൂടുതൽ ഉയർച്ചകളിൽ എത്താനും കഷ്‌ടതകൾ നേരിടുന്നവർക്ക് സമ്പത്തും സമൃദ്ധിയും വന്നുചേരാനും വീട്ടിൽ ചില മൃഗങ്ങളെ വളർത്തുന്നത് നല്ലതാണെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്. അത്തരത്തിൽ വാസ്‌തു ശാസ്ത്ര പ്രകാരം വീട്ടിൽ ഭാഗ്യം കൊണ്ടുവരാൻ സഹായിക്കുന്ന മൃഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പശു
ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായ മൃഗമാണ് പശു. ഹിന്ദുമത വിശ്വാസികൾ ദൈവീകമായാണ് പശുക്കളെ കാണുന്നത്. വീട്ടിൽ സമ്പത്തും ഐശ്വര്യവും വന്നു ചേരാൻ പശുക്കളെ വളർത്തുന്നത് നല്ലതാണെന്നാണ് വാസ്‌തു ശാസ്ത്രം പറയുന്നത്.
ആന
ശക്തി, സംരക്ഷണം, ജ്ഞാനം എന്നിവയുടെ പ്രതീകമാണ് ആന. വീട്ടിൽ ആനയുടെ പ്രതിമ സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരാനും പോസിറ്റീവ് എനർജി നിറയ്ക്കാനും സഹായിക്കുമെന്ന് വാസ്‌തു ശാസ്ത്രം പറയുന്നു.
ആമകൾ
സ്ഥിരതയുടെയും ദീർഘായുസിന്‍റെയും പ്രതീകമാണ് ആമകൾ. കരിയറിൽ വിജയം കൈവരിക്കാനും സാമ്പത്തിക ഉയർച്ച ഉണ്ടാകാനും വീടിന്‍റെ വടക്ക് ദിശയിൽ കടലാമയുടെ പ്രതിമ സ്ഥാപിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വാസ്‌തു ശാസ്ത്ര വിശ്വാസം.
കുതിര
കുതിരകൾ വേഗതയേയും ശക്തിയെയും പ്രതിനിതീകരിക്കുന്നവയാണ്. ജീവിതത്തിൽ വിജയം കൈവരിക്കാനും മുന്നേറ്റമുണ്ടാകാനും കുതിരകളുടെ പ്രതിമയോ ചിത്രങ്ങളോ വീടിനുള്ളിൽ വയ്ക്കുന്നത് ഗുണം ചെയ്യുമെന്ന് വസ്‌തു ശാസ്ത്രം പറയുന്നു. വീടിന്‍റെ തെക്ക് ദിശയിലായി വേണം ഇവ സൂക്ഷിക്കാൻ.
മീൻ