വാഷിങ്‌ടൺ ഡിസി :അമേരിക്കയിലെ വാഷിങ്‌ടൺ ഡിസിയിലുണ്ടായ വെടിവയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കെന്നഡി റിക്രിയേഷൻ സെന്‍ററിന് സമീപം 7-ാമത്തെ പി സ്ട്രീറ്റ് നോർത്ത് വെസിറ്റിന്‍റെ കവലയ്ക്ക് സമീപം പുലർച്ചെ 3 മണിക്കാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് വാർത്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് മെട്രോപൊളിറ്റൻ പൊലീസ് എക്‌സിക്യൂട്ടീവ് അസിസ്‌റ്റൻ്റ് ചീഫ് ജെഫ്രി കരോൾ പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം മുതിർന്നവരാണെന്നും അവരെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയെന്നും അവരുടെ അവസ്ഥയെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. വൈറ്റ് ഹൗസിന് വടക്ക് കിഴക്കായുളള പത്തോളം ബ്ലോക്കുകൾക്കകത്ത് നടന്ന വെടിവയ്‌പ്പിന് കാരണമെന്തൊണെന്നോ ആരാണ് വെടിയുതിർത്തതെന്നോ ഇതുവരെ വ്യക്തമല്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവരോ അല്ലെങ്കിൽ ഇതിന് സാക്ഷികളോ ആയ ആരെങ്കിലുമുണ്ടെങ്കിൽ മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്‍റുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്നെന്ന് കരോൾ സൂചിപ്പിച്ചു.