'നൃത്തം' ചെയ്യിക്കുന്ന വൈറസ്; ഉഗാണ്ടയിൽ പടർന്നു പിടിച്ച് 'ഡിങ്ക ഡിങ്ക' രോഗം - DINGA DINGA VIRUS GRIPS IN UGANDA
'ഡാൻസിങ് ഡിസീസ്' എന്നറിയപ്പെടുന്ന രോഗം ബാധിച്ച് മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Published : Dec 21, 2024, 4:17 PM IST
ഉഗാണ്ടയിൽ പിടിമുറുക്കി അനിയന്ത്രിതമായ ശരീര ചലനങ്ങൾക്ക് കാരണമാകുന്ന 'ഡിങ്ക ഡിങ്ക' വൈറസ്. സ്ത്രീകളിലാണ് നൃത്തം ചെയ്യിപ്പിക്കുന്ന തരത്തിൽ ശരീരം തുടർച്ചയായി ചലിക്കുന്നതിലേക്ക് നയിക്കുന്ന ഈ വൈറസ് ബാധ പടർന്നു പിടിച്ചിരിക്കുന്നത്. ബുണ്ടിബുഗ്യോ ജില്ലയിലെ 300 ഓളം സ്ത്രീകളിലും കുട്ടികളിലും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകള്‍. ഇത് വരെ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
A strange new disease is shaking Uganda—literally. The 'Dinga Dinga' outbreak has left over 300 people in the Bundibugyo district trembling uncontrollably, unable to even sit or walk. A bizarre and worrying phenomenon that demands attention!#DingaDinga #Uganda pic.twitter.com/AOqZWjsdst
— Parimal Nathwani (@mpparimal) December 20, 2024
കടുത്ത പനിയും അനിയന്ത്രിതമായ ശരീര വിറയലും കാരണമാണ് നൃത്ത ചലനങ്ങൾ എന്നർത്ഥം വരുന്ന ഡിങ്ക ഡിങ്ക എന്ന പേര് അസുഖത്തിന് ലഭിച്ചത്. നിലവിൽ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് രോഗം ചികിത്സിക്കുന്നത്. ഹെർബൽ മെഡിസിൻ ഈ രോഗത്തെ ചികിത്സിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് ജില്ലാ ആരോഗ്യ ഓഫിസർ ഡോ. കിയിറ്റ ക്രിസ്റ്റഫർ പറഞ്ഞു.
രോഗികൾ സാധാരണയായി ഒരാഴ്‌ചക്കുള്ളിൽ രോഗമുക്തി നേടാറുണ്ട്. ജില്ലക്കകത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ നേടാനാണ് ആരോഗ്യ രംഗത്തെ വിദഗ്‌ധർ നിർദേശിക്കുന്നത്. ബുണ്ടിബുഗ്യോയ്ക്ക് പുറത്ത് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. രോഗം ബാധിച്ച വ്യക്തികളിൽ നിന്നുള്ള സാമ്പിളുകൾ ഉഗാണ്ടയുടെ ആരോഗ്യ മന്ത്രാലയത്തിലേക്ക് അയച്ചെങ്കിലും ഇതുവരെ ഔദ്യോഗിക രോഗ നിർണയം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1518 ജൂലൈ മുതൽ സെപ്റ്റംബർ വരെ റോമൻ സാമ്രാജ്യത്തിലെ അൽസാസിലെ സ്ട്രാസ്‌ബർഗിൽ നടന്ന അനിയന്ത്രിതമായ രോഗ പകർച്ച "ഡാൻസിങ് പ്ലേഗ്" എന്നാണ് അറിയപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൾ പ്രകാരം ഉഗാണ്ടയിലെ സ്ത്രീകളിൽ പൊതുവെ മാതൃ മരണ നിരക്ക് കൂടുതൽ ആണ്.
സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം, കഠിനമായ രക്തസ്രാവം, അണുബാധ, രക്തസമ്മർദ വൈകല്യങ്ങൾ, മലേറിയ, പ്രമേഹം, ഹെപ്പറ്റൈറ്റിസ്, വിളർച്ച തുടങ്ങിയ ഗർഭകാല അവസ്ഥകളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2021-ൽ ഉഗാണ്ടയിലെ സ്ത്രീകളുടെ ആരോഗ്യകരമായ ആയുർദൈർഘ്യം 58.9 വർഷമായി ഉയർന്നിരുന്നു. 15.4 വർഷത്തെ പുരോഗതിയാണ് രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ഉഗാണ്ട കൈവരിച്ചത്.
Also Read:വിട്ടുമാറാത്ത ചുമ, ശ്വാസതടസം എന്നിവയുണ്ടോ ? ഗുരുതരമായ ശ്വാസകോശ രോഗത്തിന്‍റേതാകാം