എറണാകുളം: ആലുവയിൽ യുവതിയെ പിന്തുടർന്ന് ശരീരത്തിൽ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌തു. ആലുവ മുപ്പത്തടം കൈൻറിക്കര കൊല്ലം കുന്ന് അലി (53) യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്‌തത്. യു.സി കോളേജിന് സമീപമായിരുന്നു ഇന്ന് രാവിലെ വധശ്രമം നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യുവതിയെ ബൈക്കിൽ പിന്തുടർന്ന് എത്തിയ പ്രതി സ്ക്കൂട്ടർ തടഞ്ഞ് നിർത്തി ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ യുവതി സമീപത്തുള്ള വീട്ടിലേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് കടന്നു കളഞ്ഞ പ്രതി പെരുമ്പാവൂർ, കുറുപ്പംപടി എന്നിവിടങ്ങളിൽ ഒളിച്ച് കഴിഞ്ഞതിന് ശേഷം ആലുവ മണപ്പുറത്ത് എത്തി. അവിടെ വച്ച് പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. മുപ്പത്തടത്ത് അക്ഷയ സെൻ്റർ നടത്തുകയാണ് അലി.യുവതിയുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവതി സൗഹൃദത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയിലാണ് പ്രതി അലി ആക്രമണം നടത്തിയതെന്നാണ് സൂചന.
സംഭവത്തിൽ പരാതി ലഭിച്ചില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
Also Read: കാറിച്ച് 9 വയസുകാരി കോമയിലായ സംഭവം; പിടിയിലായ ഷെജിലിന് ജാമ്യം