ETV Bharat / international

ട്രൂഡോയെ അട്ടിമറിക്കാന്‍ മുഖ്യ സഖ്യകക്ഷി രംഗത്ത്; സര്‍ക്കാരിന് പുത്തന്‍ വെല്ലുവിളി - KEY ALLY VOWS TO TOPPLE TRUDEAU

ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്‌ടമായെന്ന് കാട്ടി അടുത്ത കൊല്ലം പ്രമേയം അവതരിപ്പിക്കുമെന്ന് എന്‍ഡിപി നേതാവ് ജഗ്‌മീത് സിങ്ങിന്‍റെ സാമൂഹ്യമാധ്യമപോസ്റ്റ്.

MOTION TO TOPPLE TRUDEAU  Canadian PM Justin Trudeau  Jagmeet Singh  New Democratic Party
New Democratic Party (NDP) leader Jagmeet Singh (PTI)
author img

By ETV Bharat Kerala Team

Published : Dec 21, 2024, 3:56 PM IST

ടൊറന്‍റോ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാവി അനിശ്ചിതത്വത്തില്‍. സ്വന്തം സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) നേതാവ് ജഗ്‌മീത് സിങ് ന്യൂനപക്ഷ ലിബറല്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് എത്തി.

അതേസമയം സർക്കാർ ആടിയുലയുന്നതിനിടെ മന്ത്രിസഭയിൽ വന്‍ മാറ്റവുമായി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് എത്തിയതും ശ്രദ്ധേയമായി. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുതിയ എട്ട് മന്ത്രിമാരെയാണ് നിയമിച്ചിരിക്കുന്നത്. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം. രണ്ടും മൂന്നും വകുപ്പുകൾ വഹിച്ചിരുന്നവർക്ക് ചുമതലാ ഭാരം കുറയ്ക്കാനും നീക്കം കാരണമായിട്ടുണ്ട്. പുതിയ മന്ത്രിമാർക്കുള്ള ചുമതലാ കൈമാറ്റം പൂർത്തിയായെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി പ്രതിസന്ധി മറികടക്കാൻ ആണ് ട്രൂഡോ ശ്രമിക്കുന്നത്. നേരത്തെ ട്രൂഡോയുമായുള്ള ഭിന്നതയെ തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചിരുന്നു. പിന്നാലെ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് ന്യൂ ഡെമോക്രോറ്റിക് പാർട്ടി നേതാവ് ജഗമീത് സിങ് രംഗത്തെത്തുകയും ചെയ്‌തിരുന്നു.

ട്രൂഡോയ്ക്ക് എതിരെ ഉടൻ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് ജഗമീത് സിങ് വ്യക്തമാക്കിയത്. വർധിച്ചുവരുന്ന പണപ്പെരുപ്പവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ ട്രൂഡോ ഒന്നും ചെയ്യുന്നില്ല എന്നതാണ് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ ട്രൂഡോയ്‌ക്കെതിരെ ഉയരുന്ന പ്രധാന ആരോപണം. ലിബറല്‍ സര്‍ക്കാരിന് ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്നും ജഗ്‌മീത് സിങ് ചൂണ്ടിക്കാട്ടുന്നു. കാനഡയില്‍ അടുത്ത തെരഞ്ഞെടുപ്പ് ഒക്‌ടോബറിന് മുമ്പുണ്ടാകും.

ജനുവരി 27ന് പാര്‍ലമെന്‍റ് സമ്മേളനം ചേരുമെന്നാണ് കരുതുന്നത്. 21 ലിബറല്‍ എംപിമാര്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലേക്ക് പുതിയ മന്ത്രിമാർക്ക് എറെ സംഭാവനകൾ നൽകാനാവുമെന്നാണ് ട്രൂഡോ വിശദമാക്കുന്നത്.

കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി പ്രഖ്യാപിച്ചത്. കാനഡയെ അമേരിക്കയുടെ 51ാം സംസ്ഥാനമാക്കി മാറ്റി ട്രൂഡോയെ അതിന്‍റെ ഗവർണറായി മാറുന്നതാണ് നല്ലതെന്ന് ട്രംപ് ട്രൂഡോയെ രൂക്ഷമായി പരിഹസിക്കുകയും ചെയ്‌തിരുന്നു.

Also read: ട്രൂഡോയുടെ രാജിക്കായി പാർട്ടിക്കുള്ളിൽ സമ്മർദം ശക്തം; ഒക്‌ടോബർ 28 നകം സ്ഥാനം രാജിവെക്കണമെന്ന് അന്ത്യശാസനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.