ETV Bharat / entertainment

അതിഗംഭീര പ്രകടനം, വില്ലന്‍ വേഷത്തില്‍ ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യു; ഞെട്ടിച്ചുവെന്ന് പ്രേക്ഷകര്‍ - ABHIMANYU THILAKAN MOVIE MARCO

മാര്‍ക്കോയില്‍ വില്ലന്‍ വേഷത്തില്‍ എത്തി മിന്നുന്ന പ്രകടനമാണ് അഭിമന്യു ഷമ്മി തിലകന്‍ കാഴ്‌ചവച്ചിരിക്കുന്നത്.

SHAMMY THILAKAN SON  MARCO MOVIE  ഉണ്ണി മുകുന്ദന്‍ സിനിമ മാര്‍ക്കോ  അഭിമന്യു ഷമ്മി തിലകന്‍ സിനിമ
മാര്‍ക്കോ സിനിമ പോസ്റ്റര്‍, അഭിമന്യു (ETV Bharat)
author img

By ETV Bharat Entertainment Team

Published : 4 hours ago

പ്രേക്ഷകരെ ഞെട്ടിച്ചുക്കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ' സിനിമ തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള വയലന്‍സാണ് സിനിമയിലുള്ളത്. ഹനീഫ് അദേനി സംവിധാനം ചെയ്‌ത 'മാര്‍ക്കോ'യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യദിനം മുതല്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടൊപ്പം ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യുവിന്‍റെ പ്രകടനത്തെ കുറിച്ചും എടുത്തു പറയുന്നുണ്ട്.

വില്ലന്‍ വേഷത്തിലെത്തിയ അഭിമന്യു മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്‌ചവച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്‍റെ മകന്‍ റസല്‍ ആയാണ് അഭിമന്യുവിന്‍റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശം. അഭിനയം മാത്രമല്ല ശബ്‌ദവും അതി ഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അഭിമന്യു. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നന്ദിയറിച്ചുകൊണ്ടുള്ള കുറിപ്പ് അഭിമന്യു പങ്കുവച്ചത്.

അഭിമന്യുവിന്‍റെ വാക്കുകള്‍

"'മാര്‍ക്കോ' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് മറക്കാനാവാത്ത അനുഭവമാണ്. റസല്‍ ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അക്രമാസക്തവും ക്രൂരമായ കഥാപാത്രവുമാണത്. എന്നാല്‍ നിങ്ങള്‍ എന്നോടും എന്‍റെ പ്രകടനത്തോടും കാണിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും മറുപടികളില്ല.

എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നന്ദി. ഇതൊരു തുടക്കം മാത്രമാണ്. ഞാന്‍ ഏറ്റെടുക്കുന്ന ഓരോ റോളിലും എന്‍റെ ഏറ്റവും മികച്ചത് നല്‍കുമെന്ന് ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു. ആദ്യ സിനിമയായതിനാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്ന് എനിക്കറിയാം.

അടുത്ത തവണ ഇതിലും മികച്ച രീതിയില്‍ തിരിച്ചെത്തുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.

'മാര്‍ക്കോ' തിയേറ്ററുകളില്‍ എത്തുമ്പോള്‍ വ്യക്തിപരമായി ഇതെനിക്കൊരു പ്രത്യേത നിമിഷമാണ്. എന്‍റെ ശക്തിയുടെ നെടുതൂണായിരിക്കുന്ന എന്‍റെ കുടുംബത്തിനും എന്‍റെ മുത്തശ്ശനും അച്ഛനും എന്നും പിന്തുണച്ച പ്രേക്ഷകര്‍ക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നു.

ഈ മേഖലയിലേക്കുള്ള എന്‍റെ ആദ്യ ചുവടുവയ്‌പ്പില്‍ നിങ്ങളുടെ അനുഗ്രഹവും നേടുന്നു. തുറന്ന ഹൃദയത്തോടെ എന്‍റെ പ്രകടനം കാണാനും മുന്‍ഗാമികള്‍ സൃഷ്‌ടിച്ച അവിശ്വസനീയമായ പാരമ്പര്യവുമായ എന്നെ താരതമ്യം ചെയ്യരുതെന്നും വിനീതമായി നിങ്ങള്‍ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു. ഒരു പുതിയൊരാള്‍ എന്ന നിലയില്‍ എനിക്ക് അപൂര്‍ണതകളുണ്ടാവാം. പക്ഷേ നിങ്ങളെല്ലാവരും അഭിമാനം കൊള്ളും വിധം പ്രവര്‍ത്തിക്കുമെന്നും ഞാന്‍ ഉറപ്പു നല്‍കുന്നു.

എന്നെ വിശ്വസിച്ച് ഇത്തരമൊരു മഹത്തായ പദ്ധതിയുടെ ഭാഗമാകാന്‍ ഈ അവസരം തന്നതിന് ഉണ്ണി മുകുന്ദനും ഷെരീഫ് മുഹമ്മദിനും ഹനീഫ് അദേനിക്കും മാര്‍ക്കോ ടീമിനും നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്ക്ും ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് നന്ദി- അഭിമന്യു. പറഞ്ഞു.

Also Read:ഐശ്വര്യയുടെ കൈ ചേര്‍ത്ത് പിടിച്ച് അഭിഷേക്, ഒപ്പം ആരാധ്യയും അമിതാഭ് ബച്ചനും- വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.