കോഴിക്കോട്: കേരളത്തിലെ ആദ്യ ഗാർഡൻ ഫെസ്റ്റിന് കോഴിക്കോട് തുടക്കം. പൊക്കുന്നിലെ ബൊട്ടാണിക്കൽ ഗാർഡനിലാണ് ഒന്നര ലക്ഷത്തോളം ചെടികള്‍ വിവിധ വർണത്തിലും വിവിധ തരത്തിലും പൂത്തുലഞ്ഞത്. അതോടൊപ്പം രണ്ട് ലക്ഷത്തിലേറെ പുഷ്‌പിക്കാത്ത സസ്യങ്ങളും മലബാർ ഗാർഡൻ ഫെസ്റ്റിൽ ഇടംപിടിച്ചു. ഇതോടെ കോഴിക്കോട് പൊക്കുന്നിലെ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് സയൻസസില്‍ സന്ദര്‍ശകരുടെ തിരക്കേറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബോട്ടാണിക്കൽ ഗാർഡൻ്റെ പ്രവർത്തനം പൊതുസമൂഹത്തിലെത്തിക്കുകയെന്നതാണ് ഫെസ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. ഉച്ചയ്‌ക്ക് 12 മണി മുതൽ രാത്രി 8:30 വരെയാണ് പ്രവേശനം. ഇവിടെയെത്തുന്നവർക്ക് രാത്രി 10.30 വരെ ബോട്ടാണിക്കൽ ഗാർഡനിലെ കാഴ്‌ചകൾ കാണാനാകും. ആവശ്യക്കാർക്ക് ചെടികൾ വാങ്ങാനുള്ള അവസരവും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിൻ്റെ ഭാഗമായി ശിൽപശാലകൾ, കൾച്ചർ പ്രോഗ്രാമുകൾ, കുട്ടികൾക്കുള്ള മത്സരങ്ങൾ, ഗാനമേള, ഭക്ഷ്യമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 29ന് വിവിധ പരിപാടികളോടെ ഫെസ്റ്റ് സമാപിക്കും.
Also Read: നിയമസഭാ സാഹിത്യ പുരസ്‌കാരം എം മുകുന്ദന്; അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് ജനുവരി 7 ന് തുടക്കമാകും