ETV Bharat / bharat

ടൂർ പ്ലാനിങുകള്‍ ഇനി കൂടുതൽ സുതാര്യമാകും; രാജ്യത്തെ ആദ്യ ഔട്ട് ഓഫ് ഹോം പ്രചാരണ പരിപാടിയുമായി സ്‌കൈസ്‌കാനര്‍ - SKY SCANNER OUT OF HOME

ന്യൂഡല്‍ഹി, ബെംഗളുരു, മുംബൈ തുടങ്ങിയ 134 വിമാനത്താവളങ്ങളെയും ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് പരിപാടി

airports in New Delhi  Skyscanner  Out Of Home  Vipin Grover
Revolutionizing travel with seamless solutions across airports in New Delhi, Bangalore, Mumbai, and Goa (ANI)
author img

By ANI

Published : Dec 21, 2024, 9:10 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഔട്ട് ഓഫ് ഹോം പ്രചാരണ പരിപാടിയുമായി ആഗോള യാത്ര ആപ്പായ സ്‌കൈസ്‌കാനര്‍. കമ്പനിയുടെ ചരിത്രത്തിലെ ഒരു നാഴികകല്ലായാണ് ഇതിനെ വിലയിരുത്തുന്നത്. ന്യൂഡല്‍ഹി, ബെംഗളുരു, മുംബൈ തുടങ്ങിയ 134 വിമാനത്താവളങ്ങളെയും ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് പരിപാടി. അവധികാലത്തോടനുബന്ധിച്ച് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുക വഴി ലക്ഷക്കണക്കിന് ഇന്ത്യന്‍ സഞ്ചാരികളുടെ വിശ്വസ്‌തമായ യാത്ര ചങ്ങാതിയായി മാറുക കൂടിയാണ് സ്‌കൈസ്‌കാനറിന്‍റെ ലക്ഷ്യം.

യാത്രകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുക

യാത്ര കൂടുതല്‍ ലളിതമാക്കുക എന്നതാണ് സ്‌കൈസ്‌കാനേഴ്‌സിന്‍റെ ഉദ്ദേശം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഹോട്ടലുകള്‍ കണ്ടെത്തുന്നതിനും കാര്‍ വാടകയ്ക്ക് എടുക്കുന്നതിനും മറ്റും യാത്രക്കാരെ സഹായിക്കുക എന്നതാണ് സ്‌കൈസ്‌കാനേഴ്‌സ് പ്രാഥമികമായി ചെയ്യുന്നത്. താങ്ങാനാകുന്ന മികച്ച യാത്രകള്‍ക്കൊരുങ്ങാനും സഞ്ചാരികളെ സ്‌കൈസ്‌കാനര്‍ സഹായിക്കുന്നു.

യാത്രകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കാനും സുതാര്യമാക്കാനും തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഔട്ട് ഓഫ് ഹോം പരിപാടി നടപ്പാക്കുന്നതില്‍ തങ്ങള്‍ ഏറെ അഭിമാനിക്കുന്നു എന്ന് കണ്‍ട്രി ജിയോ ഗോത്ത് തലവന്‍ വിപിന്‍ ഗ്രോവര്‍ പറഞ്ഞു.

ന്യൂഡല്‍ഹി, ബെംഗളുരു, മുംബൈ, ഗോവ തുടങ്ങിയ നഗരങ്ങളിലെ ലക്ഷക്കണക്കിന് സഞ്ചാരികളുമായി സ്‌കൈ സ്‌കാനര്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. സ്‌കൈസ്‌കാനര്‍ വഴി വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ മുപ്പത് ശതമാനം വരെ ശരാശരി പണം ലാഭിക്കാന്‍ യാത്രികര്‍ക്ക് സാധിക്കുന്നു. ഇത് വഴി കൂടുതല്‍ മികച്ച യാത്ര ആസൂത്രണം ചെയ്യാനും സാധ്യമാവും.

എല്ലാവരുടെയും ബജറ്റിന് അനുകൂലമായ യാത്രകളാണ് സ്‌കൈസ്‌കാനര്‍ മുന്നോട്ട് വയ്ക്കുന്നത്. മികച്ച ബുക്കിങ് സൗകര്യങ്ങളും ഉറപ്പ് നല്‍കുന്നു. സഞ്ചാരികളുടെ വൈവിധ്യമാര്‍ന്ന യാത്രാ ആവശ്യങ്ങള്‍ തങ്ങള്‍ സാധിച്ച് കൊടുക്കുന്നതായും ഇവർ അവകാശപ്പെടുന്നുണ്ട്.

രാജ്യത്ത് ആഭ്യന്തര-രാജ്യാന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തിന് ശേഷം ലക്ഷക്കണക്കിന് സഞ്ചാരികള്‍ സ്‌കൈസ്‌കാനേഴ്‌സിന്‍റെ സഹായത്തോടെ പുത്തന്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നു.

ഇന്ത്യയിലെ വളര്‍ച്ചയുടെ ചരിത്രം

സ്‌കൈസ്‌കാനേഴ്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന വിപണിയായി ഇന്ത്യ മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ. ആഭ്യന്തര -രാജ്യാന്തര യാത്രികരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന തന്നെയാണ് ഇത്തരമൊരു പ്രതീക്ഷയ്ക്ക് കാരണം. ഇന്ത്യ ഒരു യാത്ര ഹബായി മാറിയിരിക്കുന്നു.

2003 ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്‌കൈസ്‌കാനര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ മുന്‍നിര യാത്ര ആപ്പായി മാറിക്കഴിഞ്ഞു. പ്രതിമാസം ലക്ഷക്കണക്കിന് പേര്‍ ഈ ആപ്പ് ഉപയോഗിക്കുന്നു. 1200 ലേറെ ട്രാവല്‍ പാര്‍ട്‌നര്‍മാരും കമ്പനിക്കുണ്ട്. 52 രാജ്യങ്ങളിലായി 32 ഭാഷകളില്‍ സ്‌കൈസ്‌കാനേഴ്‌സിന്‍റെ സേവനം ലഭ്യമാണ്.

രാജ്യത്തെ 134 വിമാനത്താവള കേന്ദ്രങ്ങളില്‍ ഇതിന്‍റെ സേവനം ലഭ്യമാണ്. ഇന്ത്യയില്‍ കൂടുതല്‍ ചുവടുറപ്പിക്കുന്നതിന്‍റെ തുടക്കം മാത്രമാണ് ഔട്ട് ഓഫ് ഹോം എന്ന പരിപാടി.

Also Read: ലോക ടൂറിസം രംഗത്ത് ഇന്ത്യയ്‌ക്ക് കുതിച്ചുചാട്ടം; 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.