ETV Bharat / state

ബജറ്റിനെതിരെ ആഞ്ഞടിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍; ജനത്തെ കബളിപ്പിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ - CONGRESS LEADERS AGAINST BUDGET

കേരളമെന്ന പേര് പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള അവഗണനയാണ് കേന്ദ്ര ബജറ്റിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തികഞ്ഞ അവഗണനയെന്ന് ചെന്നിത്തലയും സുധാകരനും.

UNION BUDGET 2025  കേന്ദ്ര ബജറ്റ് 2025  NIRMALA SITHARAMAN BUDGET  CONGRESS
KC Venugopal, VD Satheesan, K Sudakaran, Ramesh chennithala (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 1, 2025, 10:56 PM IST

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ പൂര്‍ണമായും തഴഞ്ഞെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ബജറ്റിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ രംഗത്ത് വന്നു. കേന്ദ്ര ബജറ്റ് സംസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയനാട് പാക്കേജ് പോലും അനുവദിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിനും സഹായമില്ല. എയിംസിനെക്കുറിച്ചും പരാമര്‍ശമില്ല. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ഉള്‍പ്പെടെ എല്ലായിടത്തും എല്ലാം നിരാശയാണ്. കേരളമെന്ന പേര് പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളത്. ആദായ നികുതി പരിധി ഉയര്‍ത്തിയത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാക്കി മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചാരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ല. രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതി താഴേക്കാണ് പോകുന്നത്. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിന് പ്രസക്തമായ നിര്‍ദേശങ്ങള്‍ ഒന്നുമില്ല.

രാജ്യത്താകെ കാര്‍ഷിക മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. ഇടത്തര ചെറുകിട സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയില്ല. രാജ്യത്തിൻ്റെ മുന്‍ഗണനാ ക്രമം എന്തെന്ന് മനസിലാക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കാര്യങ്ങള്‍ നേടിയെടുക്കുകയെന്ന അജണ്ടയാണ് ബജറ്റിലുള്ളത്. സംസ്ഥാനങ്ങളെയാകെ കൂടുതല്‍ ധന പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ബജറ്റെന്നും സതീശന്‍ ആരോപിച്ചു.

കെ സി വേണുഗോപാല്‍ എംപി

ജനങ്ങളെ കബളിപ്പിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള 'ന്യൂസ് ഹൈലൈറ്റ്' ബജറ്റാണ് ധനമന്ത്രിയുടെതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു. ആദായനികുതി ഇളവ് പ്രഖ്യാപിച്ചത് മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ്. പക്ഷെ, രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കിയ നികുതി ഭീകരതയ്ക്കും തെറ്റായ നയങ്ങള്‍ക്കും ശേഷമുള്ള ചെറിയ തിരുത്തല്‍ മാത്രമാണ് ഈ നടപടി. ഇന്ത്യയുടെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ബജറ്റിലില്ല.

രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമായ ഈ കാലഘട്ടത്തില്‍, നികുതി പരിധി ഇളവിൻ്റെ പ്രയോജനം എത്ര പേര്‍ക്കാണ് ലഭിക്കുക. പുതിയ തൊഴില്‍ അവസരങ്ങളൊന്നും രാജ്യത്ത് സൃഷ്‌ടിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന ശമ്പളത്തില്‍ കാര്യമായ വര്‍ധനവില്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പന്ത്രണ്ട് ലക്ഷമെന്ന നികുതി ഇളവ് പരിധിയുടെ ഗുണം ലഭിക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. ഈ പരിധിയില്‍ വരുന്നവരെക്കാള്‍ കൂടുതലാണ് ഭൂരിപക്ഷം വരുന്ന അടിസ്ഥാന വര്‍ഗമെന്നും അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഗ്രാമീണ, നഗര വികസനം, വിദ്യാഭ്യാസ മേഖല, തൊഴിലുറപ്പ് പദ്ധതി, വ്യാവസായിക മേഖലയുടെ പുനരുദ്ധാരണം എന്നിവയ്‌ക്കെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അപര്യാപ്‌തമാണ്. കര്‍ഷകര്‍ക്ക് എംഎസ്‌പി ഗ്യാരൻ്റിയില്ല. 54 ശതമാനം വരുന്ന കര്‍ഷകരും കടക്കെണിയിലാണ്. അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികളില്ല. കാര്‍ഷിക മേഖലയിലെ സബ്‌സിഡികളെക്കുറിച്ചും സര്‍ക്കാര്‍ മൗനം പാലിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പകരം സര്‍ക്കാരിന് തോന്നുന്നത് മാത്രമാണ് നല്‍കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വര്‍ധിപ്പിക്കാതെ ആ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടക്കാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് നിസംശയം പറയാം.

ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിക്കുകയാണ്. വയനാട് പാക്കേജ് പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല. വയനാട് കേരളത്തിലായത് കൊണ്ടാണോ ഈ അവഗണന? രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായ വയനാടിനെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്നത് നിരാശാജനകമാണ്. വന്യമൃഗശല്യം, തീരദേശ മേഖല, റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖല, വിഴിഞ്ഞം പദ്ധതി എന്നിവയെ കാര്യമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് സാമ്പത്തിക സഹായം കേരളം പ്രതീക്ഷിച്ചതാണ്. അത് നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണ്.

ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്നവ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവരുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളോട് മോദി സര്‍ക്കാര്‍ വിവേചനം കാട്ടുന്നു. ഇത് ഫെഡറല്‍ തത്വങ്ങളെ അവഗണിക്കുന്ന ബജറ്റ് കൂടിയാണ്. ദളിത് - ന്യൂനപക്ഷ - പ്രവാസി വിഭാഗങ്ങളുടെയൊന്നും ക്ഷേമപദ്ധതികള്‍ക്കായി ഒന്നും തന്നെയില്ലെന്നും രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പര്യാപ്‌തമല്ല ബജറ്റ് പ്രഖ്യാപനങ്ങളെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

രമേശ് ചെന്നിത്തല

ബിഹാറിന് വാരിക്കോരി കൊടുത്ത കേന്ദ്രം പുതിയ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആകെ പാലക്കാട് ഐഐടിക്ക് പണം അനുവദിക്കുമെന്ന് മാത്രമാണ് കേരളത്തിന് അനുകൂലമായ ഏക തീരുമാനം. എന്നാല്‍ വയനാട് പാക്കേജിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല. വിഴിഞ്ഞം തുറമുഖത്തക്കുറിച്ചും കേരളത്തിന്‍റെ ചിരകാലാഭിലാഷമായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെക്കുറിച്ചും ബജറ്റ് നിശബ്‌ദത പാലിക്കുന്നു.

കേരളത്തില്‍നിന്ന് രണ്ട് മന്ത്രിമാര്‍ ഉണ്ടായിട്ട് പോലും ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്
കേരളത്തോട് ചിറ്റമ്മ നയമാണ് കേന്ദ്രം കാണിക്കുന്നത്. ഇത് രാജ്യത്തിന്‍റെ ഫെഡറലിസത്തിന് സമ്പൂര്‍ണമായും എതിരാണ്. ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന ഇന്ത്യയുടെ 70% ജനതയുടെ വിദ്യാഭ്യാസവും ആരോഗ്യപരമായ കാര്യങ്ങളില്‍ ഒരു പുരോഗതിയും കൊണ്ടുവരാന്‍ ഈ ബജറ്റില്‍ പദ്ധതികളില്ല. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരുന്നതിനും ഈ ബജറ്റില്‍ കാര്യമായ നടപടികളില്ല.

മധ്യവര്‍ഗത്തെ സംതൃപ്‌തിപ്പെടുത്താനായി ഇന്‍കം ടാക്‌സ് സ്ലാബുകളില്‍ കൊണ്ടുവന്ന ഗിമ്മിക്ക് മാത്രമാണ് പോസിറ്റീവായ മാറ്റം. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ സാധാരണക്കാരന്‍റെ പങ്ക് പരിപൂര്‍ണമായും തഴയുന്ന തരത്തിലാണ് ബജറ്റെന്നും ചെന്നിത്തല പറഞ്ഞു.

കെ സുധാകരന്‍ എംപി

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര ജനവിഭാഗങ്ങളെയും കര്‍ഷകരെയും പിന്നാക്കക്കാരെയും അവഗണിച്ച ബജറ്റാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ആദായനികുതി അടയ്ക്കുന്ന ജനസംഖ്യയുടെ 7% വരുന്നവര്‍ക്ക് നൽകിയ ഇളവ് സ്വാഗതാര്‍ഹമാണെങ്കിലും ബാക്കിയുള്ള 93% പേരുടെ കാര്യത്തിലും ജാഗ്രതയോ പരിഗണനയോ ഉണ്ടായില്ല. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ഉൽപന്നങ്ങളുടെ വിലയിടിവ്, ദാരിദ്ര്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ കഴിയുന്നവരാണ് ഈ ജനവിഭാഗം.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പോലും വേണ്ടത്ര പരിഗണന കിട്ടിയില്ല. നാണ്യവിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്ന രാജ്യത്തെ കര്‍ഷകരുടെ ദീര്‍ഘകാല സ്വപ്‌നവും സഫലമായില്ല. രാജ്യമെമ്പാടും നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് ഇതിനര്‍ഥം. രാജ്യത്ത് മധ്യവര്‍ഗം മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാനവര്‍ഗവുമുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം കൊണ്ടുവരുന്നത് ഈ മേഖല വിദേശമൂലധന ശക്തികള്‍ക്ക് അടിയറവ് വെയ്ക്കുന്നതിന് തുല്യമാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന പ്രക്രിയയ്ക്കിടയിലാണ് വിദേശികളേയും ആനയിക്കുന്നത്. മൂലധനച്ചെലവ് ഒട്ടും വര്‍ധിപ്പിക്കാതെയാണ് വികസിത ഭാരതത്തെക്കുറിച്ച് ധനമന്ത്രി ഘോരഘോരം പ്രസംഗിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകം മാത്രമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തി. വയനാട് പാക്കേജിനെക്കുറിച്ച് പരാമര്‍ശമില്ല. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും സുധാകരന്‍ ആരോപിച്ചു.

Also Read: 'കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശാജനകം'; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.