ഹരിദ്വാർ: കർഷകരെ അവഗണിക്കുകയും വൻകിട കോർപ്പറേറ്റുകൾക്ക് മുൻഗണന നൽകുകയും ചെയ്‌ത ബജറ്റ് എന്ന വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത്. 2025 - 26 ബജറ്റിൽ 'പ്രധാനമന്ത്രി ധൻ ധന്യ കൃഷി യോജന', കിസാൻ ക്രെഡിറ്റ് കാർഡിനുള്ള വായ്‌പാ പരിധി ഉയർത്തുക എന്നിവയുൾപ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ട്. എന്നാൽ കർഷകരുടെ അടിസ്ഥാന ആശങ്കകൾ പരിഹരിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്ന് ടിക്കായത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'കർഷകരെ സർക്കാർ വീണ്ടും വഞ്ചിച്ചു. ഈ ബജറ്റ് മുതലാളിത്തത്തെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ. വൻകിട ബിസിനസുകാരെയും നിർമാതാക്കളെയും സഹായിക്കുന്ന ബജറ്റാണിത്. മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്‌പി) നൽകാനുള്ള ഒരു പദ്ധതിയും ഇല്ല. ഇവ രണ്ടും രാജ്യത്തെ കർഷകർക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കേന്ദ്രം കർഷകരുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധാലുവല്ല. സർക്കാരും കർഷക പ്രതിനിധികളും തമ്മിൽ വളരെക്കാലമായി ഒരു ചർച്ചകളും നടന്നിട്ടില്ല' എന്നും അദ്ദേഹം വിമർശിച്ചു. 'കടം വർധിക്കുന്നത് ഒരു ബജറ്റിനെ ഗുണകരമാക്കുന്നില്ല. ഒരു നല്ല ബജറ്റ് വായ്‌പകളിൽ നിന്ന് ആശ്വാസം നൽകുകയാണ് ചെയ്യുന്നത്.
സാധാരണക്കാർക്ക് എന്ത് ആശ്വാസമാണ് നൽകുന്നത് എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ പാലിൻ്റെ വില ലിറ്ററിന് 20 രൂപ കുറഞ്ഞു. പക്ഷേ കർഷകർക്ക് ഒന്നും ലഭിച്ചില്ല' എന്നും ടിക്കായത്ത് പറഞ്ഞു. ഭൂരഹിതരായ കർഷകരെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു.
അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. വായ്‌പാ ആശ്വാസം, താങ്ങാനാവുന്ന വിലയിൽ വൈദ്യുതി, വളം, കാർഷിക ഉപകരണങ്ങൾ, സോളാർ പാനലുകൾ എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തേണ്ടതായിരുന്നു. ചെറുകിട വ്യാപാരികൾക്കോ കർഷകർക്കോ ബജറ്റിൻ്റെ പ്രയോജനം ലഭിച്ചിട്ടില്ലെന്നും ടിക്കായത്ത് അഭിപ്രായപ്പെട്ടിരുന്നു.
Also Read: കായിക താരങ്ങൾക്കായി 'ഖേലോ ഇന്ത്യ' പദ്ധതി; ബജറ്റിൽ 1000 കോടി