ETV Bharat / state

ക്രിസ്‌മസിന് ഒരുങ്ങി പ്രകൃതിയും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം - KERALA WEATHER FORECAST

കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരളം മഴ  KERALA WEATHER Updates  മഴ മുന്നറിയിപ്പ് കേരളം  KERALA RAIN Updates
Representative Image (ANI Photos)
author img

By ETV Bharat Kerala Team

Published : 5 hours ago

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. ക്രിസ്‌മസ്-പുതുവത്സര ദിനങ്ങൾ എത്തുന്നതോടെ മനുഷ്യരുടെ സന്തോഷത്തിൽ പ്രകൃതിയും പങ്കുചേരുകയാണ്. സാധാരണ ഡിസംബർ മാസങ്ങളിൽ മഞ്ഞ് ലഭിക്കുമ്പോൾ ഇത്തവണ മഴയാണ് കൂടുതലും കേരളത്തിൽ ലഭിച്ചത്. എന്നാൽ ഇന്നലെ (ഡിസംബർ 20) മുതൽ കേരളത്തിൽ മഴയ്‌ക്ക് ശമനം വന്നിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിലവിൽ സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ഡിസംബര്‍ 21) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

22/12/2024- മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

23/12/2024- മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

24 /12/2024- മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Also Read: ശക്തമായ കാറ്റില്‍ വീട് നിലംപൊത്തി; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.