തീയതി: 02-02-2025 ഞായര്‍
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: മകരം
തിഥി: ശുക്ല ചതുര്‍ഥി
നക്ഷത്രം: ഉത്രട്ടാതി
അമൃതകാലം: 03:33 PM മുതല്‍ 05:00PM വരെ
ദുർമുഹൂർത്തം: 05:11PM മുതല്‍ 05:59PM വരെ
രാഹുകാലം: 05PM:00 മുതല്‍ 06:28PM വരെ
സൂര്യോദയം: 06:47 AM
സൂര്യാസ്‌തമയം: 06:28 PM
ചിങ്ങം: ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ചില നിഷേധാത്മകമായ ചിന്തകൾ ദിവസം മുഴുവൻ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കുക. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും.
കന്നി: പ്രിയപ്പെട്ടവർ അത്ഭുതങ്ങളൊന്നും തന്നില്ലെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കും! ബിസ്സിനസ്സ് രംഗത്തുനിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. പഴയ തെറ്റുകളെ മനസ്സിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
തുലാം: കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിംഗ് നടത്താൻ ആവേശപൂർവ്വം പുറത്തു പോകുന്നതായിരിക്കും. ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസ്സിനെ ആകർഷിക്കുന്ന പ്രശസ്‌തിയും അംഗീകാരവും വായിൽ വെള്ളമൂറുന്ന വിഭവങ്ങളും കാത്തിരിക്കുന്നു,
വൃശ്ചികം: മറ്റുള്ളവരുമായി വഴക്കുകൾ, തർക്കങ്ങൾ എന്നിവകളിൽ ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ വിജയിക്കാനുള്ള സാദ്ധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാദ്ധ്യമെങ്കിൽ യാത്രയും ഒഴിവാക്കുക.
ധനു: മാനസിക അസ്വസ്ഥതകൾ മൂലം മനസ്സ് സമാധാനത്തിലാകില്ല. കുടുംബാംഗങ്ങളുമായും വഴക്കിടാനുള്ള സാധ്യത കാണുന്നു, ആയതിനാൽ അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തിനുള്ള സാദ്ധ്യതയുണ്ട്. വസ്‌തുവകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണ്.
മകരം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കും. ഒരു സന്തോഷകരമായ യാത്ര നടത്താൻ വളരെ സാദ്ധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഈ ദിവസം സൗകര്യപ്രദമായിരിക്കും. എതിരാളികളെ പരാജയപ്പെടുത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം നിരാശപ്പെടുത്തുകയില്ല.
കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് തോന്നാം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം; ക്ഷമയോടെ കാത്തിരിക്കുക.
മീനം: മാനസികമായി വളരെ ശാന്തനും ശാരീരികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവനുമായിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഫലങ്ങൾ കാണിക്കുന്നു. പുതിയ ചുമതലകൾ ഏറ്റെടുക്കും. കുടുംബജീവിതം സുഖകരമാണ്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു യാത്ര നടത്താൻ സാധ്യതയുണ്ടെന്ന് ഫലങ്ങൾ കാണിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാകാൻ വളരെ സാധ്യതയുണ്ട്. മതപരമായ പ്രവർത്തനങ്ങൾക്കും തീർത്ഥാടനങ്ങൾക്കും വളരെയധികം പണം ചെലവഴിക്കാൻ സാധ്യതയുണ്ട്.
മേടം: ആത്മീയതയോട് കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കുന്നതാണ്. അതേസമയം മാനസികാവസ്ഥയും ശാരീരിക ക്ഷമതയും നിരാശപ്പെടുത്തുന്നതാണ്. അനാവശ്യമായ ചെലവുകളിൽ വർദ്ധനവുണ്ടാകാം. എന്തെങ്കിലും നിക്ഷേപം നടത്താൻ ആലോചിച്ചിട്ടുണ്ടെങ്കിൽ അതിന് മികച്ച ദിവസം ആയിരിക്കും. ദീനാനുകമ്പ കാണിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്‌ടമായിരിക്കും സംഭവിക്കുക. ആയതിനാൽ വളരെ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കണം.
ഇടവം: ഈ ദിവസം ശരിക്കും സന്തോഷം നൽകുന്നതായിരിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്‌മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മ തനൽകുന്നതാണ്. ഒരു ചെറിയ യാത്ര ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.
മിഥുനം: മാനസികമായും ശാരീരികമായും ആശ്വാസം പ്രദാനം ചെയ്യുന്നതായിരിക്കും. തൊഴിൽപരമായി അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കുന്നതാണ്. സഹപ്രവർത്തകരും സഹായിക്കും. സാമൂഹ്യപരമായി ആത്മാഭിമാനം വർദ്ധിക്കുന്നതായിരിക്കും.
കര്‍ക്കടകം: മനസ്സിന്‍റെ നിയത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ അത് പ്രിയപ്പെട്ടവരെ പ്രതികൂലമായി ബാധിക്കും. എഴുത്തുകാർക്ക് സർഗ്ഗാത്മകമായ ഒരു പ്രകാശം ഉണ്ടാകും. കലാകാരന്മാർക്കും ഇന്നത്തെ ദിവസം പൊതുവെ അനുകൂലമാണ്. ആയതിനാൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നത് വിജയിക്കുന്നതായിരിക്കും.