ന്യൂഡൽഹി: അംബേദ്‌കർ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അംബേദ്‌കറെ അപമാനിക്കുന്നതിലൂടെ ഭാരതീയ ജനത പാർട്ടിയും പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുരുതരമായ തെറ്റാണ് ചെയ്‌തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ ഈ തെറ്റ് പൊറുക്കില്ലെന്നും അമിത് ഷാ മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. അമിത് ഷായുടെ പരാമർശത്തെ തുടർന്ന് കോൺഗ്രസ് ഒന്നിലധികം പ്രതിഷേധ മാർച്ചുകള്‍ സംഘടിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് മനുസ്‌മൃതിയും ഭരണഘടനയും തമ്മിലുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജാതി, മതം, വംശം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുതെന്ന് ഭരണഘടനയില്‍ എഴുതിവച്ചിരിക്കുന്നു. ഒരു കൂട്ടർ ഇത് സംരക്ഷിക്കാന്‍ പോരാടുന്നു. മറുവശത്തുളളവര്‍ ഭരണഘടനയിലെ ആശയങ്ങളെ എതിർക്കുന്നവരാണെന്നും ബിജെപി എംപിമാരെ ചൂണ്ടിക്കാണിച്ചു കൊണ്ട് പാർലമെൻ്റിൽ നടത്തിയ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
നേരത്തെ, പാർലമെൻ്റിന് പുറത്തു നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പ്രതിപക്ഷവും ഭരണപക്ഷവും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ അഭിമുഖമായി വരികയും തുടര്‍ന്ന് സംഘർഷാവസ്ഥ ഉടലെടുക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റതായി ബിജെപി എംപിമാര്‍ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തിൽ മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത നടപടിയെ നിരവധി കോൺഗ്രസ് നേതാക്കൾ എതിര്‍ത്തു. അതേസമയം പാർലമെൻ്റ് ശീതകാല സമ്മേളനം ഇന്ന് (ഡിസംബര്‍ 21) സമാപിച്ചു.
Also Read: കോണ്‍ഗ്രസ്-ബിജെപി എംപിമാരുടെ സംഘർഷം; രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തേക്കും