ന്യൂഡൽഹി: വനിതാ ദിനമായ മാർച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകള്‍. മൻ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 8നാണ് അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്നത്.
സ്‌ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തിൽ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിവിധ രംഗത്ത് മുന്നേറിയ സ്‌ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്‌ക്കുമെന്ന് മോദി പറഞ്ഞു. സ്‌ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തിൽ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിവിധ രംഗത്ത് മുന്നേറിയ സ്‌ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്‌ക്കുമെന്ന് മോദി പറഞ്ഞു.
"ഇത്തവണ വനിതാ ദിനത്തിൽ, നമ്മുടെ നാരി-ശക്തി പദ്ധതിക്കായി സമർപ്പിക്കുന്ന ഒരു ദിവസത്തിനായി ഞാൻ ഒരു സംരംഭം ആരംഭിക്കാൻ പോകുകയാണ്. ഈ പ്രത്യേക അവസരത്തിൽ, എക്‌സ്, ഇൻസ്റ്റാഗ്രാം പോലുള്ള എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാജ്യത്തെ ചില പ്രചോദനാത്മക വനിതകൾക്ക് ഞാൻ കൈമാറും. നിരവധി മേഖലകളിൽ വിജയം നേടിയ സ്ത്രീകള്‍ മാർച്ച് 8 ന് തങ്ങളുടെ അനുഭവങ്ങളും എല്ലാവരുമായി പങ്കുവയ്‌ക്കും" അദ്ദേഹം കുറിച്ചു.
A social media takeover on 8th March as a tribute to our Nari Shakti! Do visit the Open Forum on the NaMo App for more details…#MannKiBaathttps://t.co/TLa5y95noc
— Narendra Modi (@narendramodi) February 23, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോദിയുടെ എക്‌സ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ അക്കൗണ്ടുകളാവും വനിതകള്‍ നിയന്ത്രിക്കുക. ഏഴ് വനിതകളെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. രാജ്യം ശാസ്ത്രത്തിൽ പുരോഗതി കൈവരിക്കുകയാണെന്നും ഈ മേഖലയില്‍ സ്‌ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്ത് ആളുകള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയാണ്. ഇത് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യ ആരോഗ്യമുള്ള രാജ്യമായി മാറേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. ഗവേഷണത്തിൻ്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എട്ടുപേരില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയടിയുണ്ടെന്നും കഴിഞ്ഞ കുറച്ചുവര്‍ഷമായി അവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞു. കുട്ടികളില്‍ അത് നാലിരട്ടിയായി വര്‍ധിച്ചുവെന്നതാണ് ആശങ്കജനകമായ കാര്യം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കുറയ്‌ക്കണമെന്നും മോദി പറഞ്ഞു.