ETV Bharat / sports

പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച: ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം, കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റ് - INDIA VS PAKISTAN

IND VS PAK  INDIA VS PAKISTAN LIVE
INDIA VS PAKISTAN LIVE (Etv Bharat)
author img

By ETV Bharat Sports Team

Published : Feb 23, 2025, 2:36 PM IST

Updated : Feb 23, 2025, 3:26 PM IST

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 242 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 49.4 ഓവറിൽ 241 റൺസെടുത്താണ് പാക് പട പുറത്തായത്. 62 റൺസെടുത്ത സൗദ് ഷക്കീലാണു ടോപ് സ്കോറർ. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട പാകിസ്ഥാന്‍ ഇഴഞ്ഞുനീങ്ങിയാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ഖുഷ്ദിൽ ഷാ (39 പന്തിൽ 38), ബാബർ ( 26 പന്തിൽ 23),സൽമാൻ ആഗ (24 പന്തിൽ 19), നസീം ഷാ (16 പന്തിൽ 14), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരാണു പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട നിലയില്‍ പൊരുതിയത്. കുൽദീപ് യാദവ് 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റും അക്‌സര്‍ പട്ടേലും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റും നേടി.

ബംഗ്ലദേശിനെ നേരിട്ട ടീമുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്. പാകിസ്ഥാൻ ടീമിൽ പരുക്കേറ്റ ഫഖർ സമാനു പകരം, ഇമാം ഉൾ ഹഖ് ഇറങ്ങി. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം, പാകിസ്ഥാൻ എന്ത് വില കൊടുത്തും ജയിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, മത്സരം ജയിച്ച് സെമിഫൈനലിലേക്ക് ബെര്‍ത്ത് ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മത്സരം സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാവുന്നതാണ്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഹർഷിത് റാണ.

പാകിസ്ഥാൻ ടീം: ഇമാം ഉൾ ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ, സൽമാൻ ആഗ, തയ്യബ് താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.

LIVE FEED

7:57 PM, 23 Feb 2025 (IST)

ഗില്ലും കോലിയും തകര്‍പ്പന്‍ ഫോമില്‍

43 റണ്‍സുമായി ശുഭ്‌മന്‍ ഗില്ലും 27 റണ്‍സുമായി വിരാട് കോലിയുമാണ് നിലവില്‍ ക്രീസില്‍. 20 റണ്‍സെടുത്ത് രോഹിത് ശര്‍മ പുറത്തായി. ഇന്ത്യ സ്‌കോര്‍: 93/1.

7:14 PM, 23 Feb 2025 (IST)

ഇന്ത്യക്ക് മോശം തുടക്കം, രോഹിത് ശര്‍മ പുറത്ത്

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് മോശം വാര്‍ത്ത. നായകന്‍ രോഹിത് ശര്‍മയെ ഷഹീന്‍ അഫ്രീദി പുറത്താക്കി. 20 റണ്‍സാണ് താരം എടുത്തത്. ഇന്ത്യ സ്‌കോര്‍-31/1

6:22 PM, 23 Feb 2025 (IST)

പാകിസ്ഥാന്‍ 241 റണ്‍സിന് ഔള്‍ ഔട്ട്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ 242 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍.

6:06 PM, 23 Feb 2025 (IST)

എട്ടാം വിക്കറ്റും നഷ്‌ടമായി

14 റണ്‍സെടുത്ത നസീം ഷായും പുറത്തായി. നിലവില്‍ ഖുഷ്ദിൽ ഷായും ഹാരിസ് റൗഫുമാണ് ക്രീസില്‍. പാകിസ്ഥാന്‍ സ്‌കോര്‍ 8/228.

5:45 PM, 23 Feb 2025 (IST)

സല്‍മാന്‍ ആഗയും പുറത്തായി

പാക്കിസ്ഥാന് ഏഴാം വിക്കറ്റും നഷ്ടമായി. സല്‍മാന്‍ ആഗയും ഷഹീൻ അഫ്രീദിയുമാണ് ഒടുവില്‍ മടങ്ങിയത്. സൗദ് ഷക്കീല്‍ (76 പന്തിൽ 62), മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ബാബർ അസം ( 26 പന്തിൽ 23) ഇമാം ഉൾ ഹഖ് (26 പന്തിൽ 10), തയ്യിബ് താഹിര്‍ (6 പന്തില്‍ 4) എന്നിവരാണു പുറത്തായത്. 42 ഓവറുകള്‍ പിന്നിടുമ്പോൾ 200 റൺസെന്ന നിലയിലാണു പാകിസ്ഥാൻ.

5:26 PM, 23 Feb 2025 (IST)

പാകിസ്ഥാന് കൂട്ടത്തകര്‍ച്ച, അഞ്ചാം വിക്കറ്റ് നഷ്ടമായി

പാക്കിസ്ഥാന് അഞ്ചാം വിക്കറ്റ് നഷ്ടമായി. സൗദ് ഷക്കീല്‍ (76 പന്തിൽ 62), മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ബാബർ അസം ( 26 പന്തിൽ 23) ഇമാം ഉൾ ഹഖ് (26 പന്തിൽ 10), തയ്യിബ് താഹിര്‍ (6 പന്തില്‍ 4) എന്നിവരാണു പുറത്തായത്. 39 ഓവറുകള്‍ പിന്നിടുമ്പോൾ 181 റൺസെന്ന നിലയിലാണു പാക്കിസ്ഥാൻ. സല്‍മാൻ ആഗയും ഖുഷ്ദിൽ ഷായുമാണ് ക്രീസില്‍

4:01 PM, 23 Feb 2025 (IST)

പാകിസ്ഥാന്‍ പതറുന്നു

17 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍. റിസ്വാന്‍ (11), ഷക്കീല്‍ (16) ക്രീസില്‍

3:23 PM, 23 Feb 2025 (IST)

ഇമാം ഉൾ ഹഖിനെ റൺഔട്ടാക്കി

ഇമാം ഉൾ ഹഖിനെ റൺഔട്ടാക്കി അക്‌സര്‍ പട്ടേൽ, 26 പന്തില്‍ 10 റണ്‍സാണ് താരം നേടിയത്. നിലവില്‍ ഷക്കീലും റിസ്‌വാനും ക്രീസില്‍. പാകിസ്ഥാന്‍ സ്‌കോര്‍: 52/2.

3:08 PM, 23 Feb 2025 (IST)

ബാബറിന്‍റെ വിക്കറ്റ് തെറിച്ചു

പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഓപണര്‍ ബാബർ അസമിനെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. 26 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. 8 ഓവര്‍ പിന്നിടുമ്പോള്‍ പാക് പട 45 റണ്‍സെന്ന നിലയിലാണ്

Last Updated : Feb 23, 2025, 3:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.