ETV Bharat / state

വീട് നിർമാണത്തിനായി മണ്ണുമാറ്റിയപ്പോള്‍ കണ്ടത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂതാരാധനയുടെ ചരിത്ര ശേഷിപ്പുകൾ - HISTORICAL RELICS FOUND IN BELUR

സങ്കര ലോഹങ്ങൾ കൊണ്ട് നിർമിച്ച നിരവധി രൂപങ്ങളാണ് കണ്ടെത്തിയത്.

CENTURIES OLD HISTORICAL RELICS  ANTIQUES FOUND IN KASARAGOD BELUR  കാസര്‍കോട് പുരാവസ്‌തുക്കള്‍  ചരിത്ര ശേഷിപ്പ് ബേളൂർ
Historical relics Discovered from Belur (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 23, 2025, 11:01 PM IST

കാസർകോട്: വീട് നിർമിക്കുന്നതിനായി മണ്ണുമാറ്റിയപ്പോള്‍ കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നേർച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും. ബേളൂർ വില്ലേജിലെ പറക്കളായി വലിയടുക്കത്ത് രതി രാധാകൃഷ്‌ണൻ്റെ പറമ്പിൽ നിന്നാണ്
സങ്കര ലോഹങ്ങൾ കൊണ്ട് നിർമിച്ച നിരവധി രൂപങ്ങൾ കണ്ടെത്തിയത്.

പന്നി, മാൻ, കോഴി, ഞണ്ട്, ആട്, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങളും തെയ്യാരാധനയുമായി ബന്ധപ്പെട്ട അണിയലങ്ങളുടെയും തിരുമുടിയുടെയും രൂപങ്ങൾ, ഒരു മീറ്റർ ഉയരം വരുന്ന നിലവിളക്ക്, വാൾ, കൊടിയിലയുടെ മൂന്ന് രൂപങ്ങൾ, അടക്ക, തൃശൂലം, മെതിയടി എന്നിങ്ങനെ നിരവധി രൂപങ്ങളാണ് മണ്ണിനിടയിൽ നിന്ന് കണ്ടെത്തിയത്.

CENTURIES OLD HISTORICAL RELICS  ANTIQUES FOUND IN KASARAGOD BELUR  കാസര്‍കോട് പുരാവസ്‌തുക്കള്‍  ചരിത്ര ശേഷിപ്പ് ബേളൂർ
രതി രാധാകൃഷ്‌ണൻ്റെ പറമ്പിൽ നിന്ന് കണ്ടെത്തിയ ചരിത്ര ശേഷിപ്പുകൾ (ETV Bharat)

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര ശേഷിപ്പുകൾ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രസ്‌തുത രൂപങ്ങൾ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ ഉത്തര കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന അനുഷ്‌ഠാനമായ നേർച്ച സമർപ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണെന്ന് സ്ഥലം സന്ദർശിച്ച ചരിത്ര ഗവേഷകനും നെഹ്റു കോളജിലെ അധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത് അഭിപ്രായപ്പെട്ടു. നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിൽ എം.എ ചരിത്ര വിദ്യാർത്ഥിയായിരുന്ന, ജനമൈത്രി ബീറ്റ് ഓഫീസർ ടി.വി പ്രമോദ് അറിയിച്ചതനുസരിച്ചാണ് ഡോ. നന്ദകുമാര്‍ സ്ഥലം സന്ദർശിച്ചത്.

ഇക്കേരി നായകരുടെ കലഘട്ടവുമായി ബന്ധപ്പെട്ടവയായിരിക്കാം കണ്ടെത്തിയവയിലുള്ള നമസ്‌കാര മുദ്ര കാണിക്കുന്ന രൂപങ്ങൾ എന്ന് പ്രശസ്‌ത പുരാവസ്‌തു ഗവേഷകൻ പ്രൊഫ. അജിത് കുമാർ അഭിപ്രായപ്പെട്ടു. കൂടുതൽ പഠനങ്ങൾ നടുത്തുമെന്നും ഗവേഷകർ അറിയിച്ചു.

Also Read: കാസര്‍കോട് കെട്ടിക്കിടക്കുന്ന എന്‍ഡോസൾഫാൻ ഉടൻ നിർവീര്യമാക്കും; നടപടി രണ്ട് ഘട്ടങ്ങളിലായി - ENDOSULFAN STORED IN KASARAGOD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.