ETV Bharat / state

'കടൽ കടലിന്‍റെ മക്കൾക്ക്‌', ഖനനത്തിനെതിരെ പ്രതിഷേധവുമായി രാപ്പകൽ സമരം അവസാനിച്ചു, ഇന്ത്യയിലെ ആദ്യ സമരം! - KERALA FISHERMEN PROTEST ENDED

സമാപനം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്‌തു.

മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം  KERALA FISHERMEN PROTEST  PROTEST AGAINST SEA MINING ENDED  LATEST NEWS IN MALAYALAM
KC Venugopal (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 23, 2025, 1:52 PM IST

കൊല്ലം: കടൽ മണൽ ഖനനത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാപ്പകൽ സമരം സമാപിച്ചു. ശനിയാഴ്‌ച വൈകിട്ട് ആരംഭിച്ച സമരം എഐസിസി സെക്രട്ടറി പിസി വിഷ്‌ണുനാഥ് എംഎൽഎയാണ് ഉദ്ഘാടനം ചെയ്‌തത്. സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്‌തു.

കടൽ കടലിന്‍റെ മക്കൾക്ക് എന്ന മുദ്രാവാക്യം ഉയർത്തിയാണ് കോൺഗ്രസ് കടലിൽ രാപ്പകൽ സമരം സംഘടിപ്പിച്ചത്. ഇന്ത്യയിൽ ആദ്യമായാണ് കടലിൽ രാപ്പകൽ സമരം നടന്നത്. മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ നിരത്തി പകലും, രാത്രിയും അതിലിരുന്നാണ് സത്യാഗ്രഹ സമരം നടത്തിയത്.

കെസി വേണുഗോപാൽ സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോർപറേറ്റുകൾക്ക് കടൽ തീറെഴുതാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. മത്സ്യബന്ധനമേഖലയെ തകർക്കുക എന്നതാണ് കേന്ദ്ര സർക്കാർ നയം എന്നും സമരം ഉദ്‌ഘാടനം ചെയ്‌ത് പിസി വിഷ്‌ണുനാഥ് പറഞ്ഞിരുന്നു. ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദാണ് സമരത്തിന്‍റെ അധ്യക്ഷത വഹിച്ചത്. സിആർ മഹേഷ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്‌ണ, ശൂരനാട് രാജശേഖരൻ, കെപിസിസി ജന. സെക്രട്ടറി എംഎം നസീർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജി ലീലാകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.

Also Read: കടൽ മണൽ ഖനനത്തിനെതിരെ കടലിലെ ബോട്ടിൽ പ്രതിഷേധം; അണിനിരന്നത് നൂറുകണക്കിന് വള്ളങ്ങൾ- വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.