ന്യൂയോര്‍ക്ക്: മെഡിറ്റേഷന്‍ ജീവിതത്തിലെ ആഢംബരമല്ല ആവശ്യമാണെന്ന് ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കർ. ന്യൂയോർക്കിലെ ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് നടന്ന പ്രഥമ ലോക മെഡിറ്റേഷന്‍ ദിനത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രവിശങ്കർ."എല്ലാവരും ധരിച്ചുവച്ചിരുന്നത് പോലെ ഇന്ന് മെഡിറ്റേഷന്‍ ഒരു ആഢംബരമല്ല, മറിച്ച് അത് ഒരു ആവശ്യമാണ്.
ഞാൻ അതിനെ മാനസിക ശുചിത്വം എന്നാണ് വിളിക്കുന്നത്. നമ്മുക്ക് ദന്ത ശുചിത്വം ഉള്ളതുപോലെ മാനസിക ശുചിത്വവും ആവശ്യമാണ്. മെഡിറ്റേഷന്‍ നമ്മെ കൂടുതൽ ഏകാഗ്രമാക്കാനും വിഷാദത്തില്‍ നിന്നും അക്രമവാസനയില്‍ നിന്നുമെല്ലാം അകന്ന് നിൽക്കാനും സഹായിക്കും.
#WATCH | Spiritual guru Sri Sri Ravi Shankar delivers a keynote address at the inaugural session of the first-ever World Meditation Day at the United Nations headquarters, in New York.
— ANI (@ANI) December 21, 2024
He says " today, meditation is not a luxury as it was thought, but it is a necessity. i would… pic.twitter.com/dhRaYXmuRm
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഒരു വശത്ത് നമ്മുടെ യുവജനത അത്തരം അക്രമത്തിലേക്ക് വഴിമാറുകയാണ്. മറുവശത്ത് വിഷാദവും. മെഡിറ്റേഷന്‍ നമ്മെ കൂടുതൽ ഏകാഗ്രമാകാൻ സഹായിക്കും.
ഏകാഗ്രതയ്‌ക്കൊപ്പം അത് നമ്മുക്ക് സംവേദനക്ഷമതയും ഗ്രഹണശക്തിയും പ്രധാന ചെയ്യും. പരിഷ്‌കൃത സമൂഹത്തിന് ആവശ്യമായ രണ്ട് ഘടകമാണത്. നമ്മൾ നമ്മളോടും സഹജീവികളോടും പരിസ്ഥിതിയോടും സെന്‍സിറ്റീവ് ആയിരിക്കണം.
മെഡിറ്റേഷന്‍ നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുകയും നമുക്ക് ചുറ്റുമുള്ള ആളുകളുടെ വികാരങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യും. തനിക്കും മറ്റുള്ളവർക്കും ദോഷം ചെയ്യുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഇത് നമ്മെ സഹായിക്കുമെന്നും' അദ്ദേഹം പറഞ്ഞു.