ഗാസ : അഭയാര്‍ഥി ക്യാമ്പും യുഎന്‍ സ്‌കൂളും ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍ സെെന്യം. അടുത്ത ദിവസങ്ങളിലായി ഇസ്രയേല്‍ ബോംബിട്ട് തകർക്കുന്ന ഒമ്പതാമത്തെ യുഎൻ സ്‌കൂളാണിത്. മധ്യഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ വീടിന് നേരെയും സെെന്യം ഷെല്ലാക്രമണം നടത്തി. ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്‌തു.
അടുത്തുള്ള നുസൈറാത്ത് അഭയാർഥി ക്യാമ്പില്‍ നടന്ന ആക്രമണത്തിലും അഞ്ചിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണത്തിൽ ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേരാണ് കൊല്ലപ്പെട്ടത്. ആയിരങ്ങളാണ് മധ്യഗാസയില്‍ നിന്നും പലായനം ചെയ്‌തത്.