കഴുത്ത് വേദന കാരണം ബുദ്ധിമുട്ട് നേരിടുന്ന ഒട്ടനവധിപേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരേ രീതിയില്‍ കൂടുതൽ നേരം ഇരിക്കുന്നതാണ് കഴുത്ത് വേദനയുടെ പ്രധാന കാരണം. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരിൽ കഴുത്തിലെ എല്ലുകൾക്ക് തേയ്‌മാനം ഉണ്ടാകുന്നത് ഇന്ന് സാധാരണമായി കഴിഞ്ഞു. ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിത ഉപയോഗമുള്ളവരിലാണ് കഴുത്തുവേദന അധികമായി കണ്ടുവരുന്നത്.
പലരിലും പെട്ടന്നാണ് കഴുത്തു വേദന ആരംഭിക്കുന്നത്. പിന്നീട് കാലക്രമേണ വേദന വർധിക്കുകയും സന്ധിവാതം, ഡീജനറേറ്റീവ് ഡിസ്‌ക് രോഗം, പേശികളുടെ ബലം കുറയൽ, സമ്മർദ്ദം, ഉറക്കക്കുറവ് എന്നീ ആരോഗ്യ പ്രശ്‌നത്തിലേക്കും നയിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴുത്ത് വേദനയ്ക്ക് ആശ്വാസം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. അത് എന്തൊക്കെയെന്ന് അറിയാം...
ഒരേ പൊസിഷനിൽ അധികനേരം ഇരിക്കരുത്. പൊസിഷൻ മാറിയിരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർ അൽപനേരം എഴുന്നേറ്റ് നടക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കഴുത്ത് വേധനയിൽ നിന്ന് ആശ്വാസം കണ്ടെത്താൻ സഹായിക്കുന്നു.
ചില ക്രമീകരണങ്ങൾ വരുത്തുക. കമ്പ്യൂട്ടർ മോണിറ്റർ നിങ്ങളുടെ കണ്ണിന് നേരെ വയ്ക്കുക. ഇത് എളുപ്പത്തിൽ കാണാൻ സഹായിക്കുന്നു. ഫോണിൽ ഹാൻഡ്‌സ് ഫ്രീ ഫംഗ്‌ഷൻ ഉപയോഗിക്കുകയോ ഹെഡ്‌സെറ്റ് ധരിക്കുകയോ ചെയ്യാം. ടാബ്‌ലെറ്റ് ഉപയോഗിക്കുന്നവർ മടിയിൽ വച്ച് ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. പകരം തലയിണയുടെ മുകളിൽ 45° യിൽ വച്ച് നോക്കുക.