പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കണ്ണ്. അതിനാൽ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളെരെ അത്യാവശ്യമാണ്. മലിനീകരണം, ഡിജിറ്റൽ ഡിവൈസുകളുടെ ഉപയോഗം, അൾട്രാവയലറ്റ് വികിരണം തുടങ്ങി നിരവധി ഘടകങ്ങൾ കണ്ണിന്‍റെ ആരോഗ്യത്തെ ബാധിച്ചേക്കാം. പോഷകങ്ങളുടെ അഭാവവും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. കാഴ്‌ചശക്തി വർധിപ്പിക്കാനും കണ്ണിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സഹായിക്കുന്ന ചില പോഷകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
വിറ്റാമിൻ എ
കണ്ണിന്‍റെ കാഴ്‌ച നിലനിർത്താൻ അത്യാവശ്യമായ ഒരു പോഷകമാണ് വിറ്റാമിൻ എ. രാത്രിയിലും കുറഞ്ഞ വെളിച്ചത്തിലും കാഴ്‌ചയ്ക്ക് ആവശ്യമായ റെറ്റിനയിലെ റോഡോപ്‌സിൻ എന്ന പിഗ്മെന്‍റ് ഉത്പാദിപ്പിക്കാൻ ഇത് സഹായിക്കും. മാത്രമല്ല കണ്ണുകളിലെ കോർണിയയുടെ ആരോഗ്യം നിലനിർത്താനും വിറ്റാമിൻ എ ഗുണം ചെയ്യും. വിറ്റാമിൻ എ യുടെ കുറവ് രാത്രികാല അന്ധത, കണ്ണിൽ വരൾച്ച, ഗുരുതരമായ കാഴ്‌ച വൈകല്യങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് 2018-ൽ ന്യൂട്രിയന്‍റ് ജേർണലിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. അതിനാൽ ഡയറ്റിൽ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ: കാരറ്റ്, മധുരക്കിഴങ്ങ്, ചീര, കാലെ, മത്തങ്ങ, മുട്ട, ഓറഞ്ച്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കുകയും റെറ്റിന കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുമെന്ന് ജേണൽ ഓഫ് ലിപിഡ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിലൂടെ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ സാധ്യത കുറയ്ക്കാനും കണ്ണുനീർ ഉത്‌പാദനം മെച്ചപ്പെടുത്താനും സാധിക്കും. അന്ധതയ്ക്ക് പോലും കാരണമായേക്കാവുന്ന ഗ്ലോക്കോമ പോലുള്ള അവസ്ഥകൾ തടയാനും ഒമേഗ-3 ഫാറ്റി ആസിഡുകൾ ഗുണകരമാണ്.
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ: സാൽമൺ, അയല, മത്തി, സാർഡിൻ, ഫ്ലാക്‌സ് സീഡുകൾ, ചിയ വിത്തുകൾ, വാൽനട്ട്.
വിറ്റാമിൻ സി
ശക്തമായ ഒരു ആന്‍റി ഓക്‌സിഡന്‍റാണ് വിറ്റാമിൻ സി. ഇത് കണ്ണുകളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും കണ്ണിലെ രക്തക്കുഴലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. തിമിരം, എഎംഡി എന്നീ അസ്വസ്ഥകളുടെ സാധ്യത കുറയ്ക്കാനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുമെന്ന് നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ : ഓറഞ്ച്, മുന്തിരി, സ്ട്രോബെറി, കുരുമുളക്, ബ്രോക്കോളി, സരസഫലങ്ങൾ, കിവി, ഇലക്കറികൾ.
വിറ്റാമിൻ ബി 1
കണ്ണിന്‍റെ വീക്കം, ഡ്രൈ ഐ സിൻഡ്രോമിന്‍റെ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് വിറ്റാമിൻ ബി 1. കണ്ണിന്‍റെ ആരോഗ്യത്തിന് നിർണായകമായ നാഡി പ്രവർത്തനം നിലനിർത്താൻ വിറ്റാമിൻ ബി 1 വലിയ പങ്ക് വഹിക്കുന്നു.
വിറ്റാമിൻ ബി 1 അടങ്ങിയ ഭക്ഷണങ്ങൾ : ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പരിപ്പ്, വിത്തുകൾ, പന്നിയിറച്ചി.
വിറ്റാമിൻ ഇ
ശക്തമായ ഒരു ആന്‍റി ഓക്‌സിഡന്‍റാണ് വിറ്റാമിൻ ഇ. ഇത് ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് കണ്ണിന്‍റെ കോശങ്ങളെ സംരക്ഷിക്കുകയും തിമിരത്തിന്‍റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കുകയും ചെയ്യും.
വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ : ബദാം, ഹസൽ നട്ട്സ്, സീഡ്‌സ്, ചീര, ബ്രോക്കോളി.
സിങ്ക്
കണ്ണുകളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. റെറ്റിനയിലെ എൻസൈമുകളുടെ ശരിയായ പ്രവർത്തനത്തിന് സിങ്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ വിറ്റാമിൻ എ യുടെ ആഗിരണത്തിനും സിങ്ക് അത്യാവശ്യമാണ്.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ : ഓയിസ്‌റ്റർസ്, ലോബ്‌സ്റ്ററുകൾ, തൈര്, ബേക്ക്ഡ് ബീൻസ്, കശുവണ്ടി, ബീഫ്, മത്തങ്ങ വിത്തുകൾ.
ബീറ്റാ കരോട്ടിൻ
രാത്രികാല അന്ധത തടയാനും റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കാനും ബീറ്റാ കരോട്ടിൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മങ്ങിയ വെളിച്ചത്തിൽ കാഴ്‌ച മെച്ചപ്പെടുത്താൻ ബീറ്റാ കരോട്ടിൻ സപ്ലിമെന്‍റേഷൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കണ്ണുകൾ പവർഫുളായിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
കാഴ്‌ചശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ - NUTRIENTS THAT PROTECT VISION
കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും കഴിക്കേണ്ട പോഷകങ്ങൾ ഏതൊക്കെയെന്ന് അറിയാം.

Published : Feb 16, 2025, 6:51 PM IST