ഹൈദരാബാദ്: 72ാമത് മിസ് വേൾഡ് മത്സരത്തിന് തെലങ്കാന വേദിയാകും. മെയ് 7 മുതൽ 31 വരെയാണ് മിസ് വേൾഡ് മത്സരം നടക്കുന്നത്. നാല് ആഴ്‌ച നീണ്ടുനിൽക്കുന്ന ഈ ഫെസ്‌റ്റിവൽ തെലങ്കാനയിലെ വിവിധ സ്ഥലങ്ങളിലായി നടക്കും.
ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെയുള്ള മിസ് വേൾഡിന്‍റെ ഉദ്‌ഘാടന, സമാപന ചടങ്ങുകൾ ഹൈദരാബാദിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. മിസ് വേൾഡ് ലിമിറ്റഡിന്‍റെ ചെയർമാനും സിഇഒയുമായ ജൂലിയ മോർലി സിബിഇ, തെലങ്കാന സർക്കാർ, ടൂറിസം, സാംസ്‌കാരികം, പൈതൃകം, യുവജനകാര്യ വകുപ്പ് സെക്രട്ടറി സ്‌മിത സഭർവാളിനൊപ്പമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 120 രാജ്യങ്ങളിൽ നിന്നുള്ള യുവതികളാണ് മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനെത്തുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രഖ്യാപനം സ്വാഗതം ചെയ്‌ത് തെലങ്കാന സർക്കാർ: സമ്പന്നമായ സംസ്‌കാരം, ആതിഥേയത്വം എന്നിവയെ മനോഹരമായി പ്രതിനിധീകരിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനം 72ാമത് മിസ് വേൾഡ് ഫെസ്‌റ്റിവലിന് വേദിയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് തെലങ്കാന സർക്കാർ പറഞ്ഞു.
തെലങ്കാന സന്ദർശിക്കാൻ 120 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ: മിസ് വേൾഡ് ഫെസ്‌റ്റിവലിൽ 120ലധികം രാജ്യങ്ങളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കും. കിരീടത്തിനായി മാത്രമല്ല, മിസ് വേൾഡ് ഓർഗനൈസേഷന്‍റെ ഭാഗമാകാനും കൂടി വേണ്ടയാണ് മത്സരാർഥികൾ എത്തുന്നത്. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ മെയ് 7ന് തെലങ്കാനയിൽ എത്തും. അതേസമയം നിലവിലെ മിസ് വേൾഡ് ചെക്കിയയിൽ നിന്നുള്ള ക്രിസ്‌റ്റിന പിസ്‌കോവ തന്‍റെ പിൻഗാമിയെ മെയ് 31ന് കിരീടമണിയിക്കും.
Also Read: ഡെന്‍മാര്‍ക്കിന്‍റെ വിക്‌ടോറിയ കെയ്‌ര്‍ 73മത് വിശ്വസുന്ദരി