ഇടുക്കി: മൂന്നാര്‍ എക്കോപോയിന്‍റില്‍ ഉണ്ടായ ബസ് അപകടത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‌ത് പൊലീസ്. കന്യാകുമാരി സ്വദേശിയായ ഡ്രൈവര്‍ വിനീഷ് സുന്ദര്‍രാജാണ് അറസ്റ്റിലായത്. ഡ്രൈവര്‍ അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എസ്എച്ച്ഒ രാജന്‍ കെ അരമന പറഞ്ഞു.
ബസ് ഡ്രൈവറെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ എക്കോ പോയിന്‍റിന് സമീപം തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ചിരുന്ന വിനോദ സഞ്ചാര ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ സംഭവത്തിലാണ് ബസ് ഡ്രൈവറെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡ്രൈവര്‍ അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അമിത വേഗതയിലെത്തിയ ബസ് പാതയോരത്തേക്ക് മറിയുകയായിരുന്നുവെന്ന വിവരം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരും പങ്ക് വച്ചിരുന്നു.
ബസ് ഡ്രൈവറെ പൊലീസ് കോടതിയില്‍ ഹാജരാക്കി. അതേസമയം മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ നടന്നത്. വിദ്യാര്‍ഥികളായ സുധന്‍, ആദിക, വേണിക എന്നിവരായിരുന്നു മരണപ്പെട്ടത്. നാഗര്‍കോവില്‍ സ്‌കോട്ട ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ മൂന്നാറിലേക്ക് ടൂര്‍ വന്നപ്പോഴാണ് അപകടമുണ്ടായത്.