ബെംഗളൂരു: വാട്‌സ് ആപ്പ് വഴി ഡോക്‌ടറോട് അമ്മായിയമ്മയെ കൊല്ലാൻ ടാബ്‌ലെറ്റ് ആവശ്യപ്പെട്ട് മരുമകൾ. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം. യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ ഡോക്‌ടര്‍ പൊലീസില്‍ പരാതി നല്‍കി.
ബെംഗളൂരു സ്വദേശിയായ ഡോ. സുനില്‍ കുമാറിനോടാണ് യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. ഇൻസ്റ്റഗ്രാമില്‍ നിന്നും ഡോ. സുനിൽ കുമാറിൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ച യുവതി പിന്നീട് വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ചാണ് ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഡോക്‌ടറില്‍ നിന്നും മറുപടി ലഭിക്കാതായതോടെ അയച്ച മെസേജുകള്‍ യുവതി തന്നെ ഡിലീറ്റ് ചെയ്‌തു. അപ്പോഴേക്കും ഏറെ ആശങ്കയിലായ ഡോക്‌ടര്‍ സഞ്ജയ് നഗർ പൊലീസിൽ വിവരം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിചിത്രവും ഗുരുതരവുമായ ഒരു കേസാണിതെന്ന് ഡോ. സുനിൽ കുമാർ പറഞ്ഞു. 70 വയസുള്ള അമ്മായിയമ്മ, തന്നെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്നാണ് സ്ത്രീ ഡോക്‌ടറോട് പറഞ്ഞത്. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് സ്ത്രീയുടെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. ഡോ. സുനിൽകുമാറിൻ്റെ പരാതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.