ETV Bharat / health

വിറ്റാമിൻ ഡിയുടെ കുറവ്; ശരീരം കാണിക്കുന്ന അസാധാരണമായ 9 ലക്ഷണങ്ങൾ - VITAMIN D DEFICIENCY UNUSUAL SIGNS

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അഭാവമുണ്ടാകുമ്പോൾ ചിലരിൽ അസാധാരണമായ ചില ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഇത് തിരിച്ചറിയാതെ പോകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

SIGNS OF VITAMIN D DEFICIENCY  SYMPTOMS OF VITAMIN D DEFICIENCY  LOW VITAMIN D SYMPTOMS  VITAMIN D DEFICIENCY WARNING SIGNS
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Feb 17, 2025, 7:27 PM IST

രീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വിറ്റാമിൻ ഡി. രോഗപ്രതിരോധ സംവിധാനത്തിന്‍റെ ശരിയായ പ്രവർത്തനത്തിനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. എന്നാൽ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അമിതമായ ക്ഷീണം, അസ്ഥിക്ഷയം, പേശികളുടെ ബലഹീനത എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ പൊതുവായ ലക്ഷണങ്ങളാണ്. ഇതിനു പുറമെ ചില ആളുകളിൽ അസാധാരണമായ മറ്റ് ചില ലക്ഷണങ്ങളും കണ്ടുവരാറുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
പതിവായുള്ള അണുബാധ
രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്‍റെ അഭാവം ഇടയ്ക്കിടയ്ക്ക് ജലദോഷം, പനി എന്നിവ ഉൾപ്പെടെയുള്ള അണുബാധകൾക്ക് കാരണമാകും. ഇടവിട്ടിടവിട്ട് രോഗങ്ങൾ പിടിപെടുകയാണെങ്കിൽ വിറ്റാമിൻ ഡി യുടെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
മാനസികാവസ്ഥയിലെ മാറ്റങ്ങൾ
തലച്ചോറിന്‍റെ പ്രവർത്തനത്തിനും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഹോർമോണാണ് സെറോടോണിൻ. ഇതിന്‍റെ ഉത്പാദനത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വിറ്റാമിൻ ഡിയുടെ അഭാവം മാനസികാവസ്ഥയെ മോശമായി ബാധിക്കും. കൂടാതെ വിഷാദം, ഉത്കണ്‌ഠ, സീസണൽ അഫക്റ്റീവ് ഡിസോർഡർ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഇത് കരണമാകുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ 2014-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
മുടി കൊഴിച്ചിൽ
വിറ്റാമിൻ ഡിയുടെ കുറവ് അമിതമായ മുടികൊഴിച്ചിലിന് കാരണമായേക്കാം. കൂടാതെ മുടികൊഴിച്ചിലിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറായ അലോപ്പീസിയ ഏരിയേറ്റ എന്ന അവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നതായി 2018 ൽ ഡെർമറ്റോളജി ആൻഡ് തെറാപ്പിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. ഈ അവസ്ഥ മോശമാക്കാനും വിറ്റാമിൻ ഡിയുടെ കുറവ് കാരണമാകും.
വിട്ടുമാറാത്ത വേദന
ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടാകുമ്പോൾ ചില ആളുകളിൽ കഠിനമായ പേശി വേദന, സന്ധി വേദന, അസ്ഥി വേദന എന്നിവ അനുഭവപ്പെടാറുണ്ട്. മറ്റ് പ്രശ്‌നങ്ങളുടെ ഭാഗമായും ഇത്തരം ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ വിറ്റാമിൻ ഡിയുടെ അഭാവവും ഇത്തരം അവസ്‌ഥകൾക്ക് കാരണമാകാറുണ്ട്.
വൈജ്ഞാനിക തകർച്ച
തലച്ചോറിന്‍റെ പ്രവർത്തനത്തെ സഹായിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്‍റെ കുറവ് പ്രായമായവരിൽ വൈജ്ഞാനിക തകർച്ച, ഡിമെൻഷ്യ എന്നീ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്ന് ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഓർമ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നീ അവസ്ഥകൾക്കും വിറ്റാമിൻ ഡിയുടെ അഭാവം കാരണമായേക്കാം.
മുറിവ് ഉണങ്ങാനുള്ള കാലതാമസം
ശരീത്തിലെ മുറിവ് ഉണക്കാനും ടിഷ്യു നന്നാക്കാനും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്‍റെ കുറവുണ്ടാകുമ്പോൾ മുറിവുകൾ, ചതവുകൾ, ശസ്ത്രക്രിയാ മുറിവുകൾ എന്നിവ ഉണങ്ങാൻ കാലതാമസമെടുത്തേക്കാം.
പല്ലുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ
പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി അത്യാവശ്യമാണ്. അതിനാൽ വിറ്റാമിൻ ഡി യുടെ കുറവ് സംഭവിക്കുമ്പോൾ പല്ലിന് ക്ഷയം, മോണരോഗം എന്നിവ ഉൾപ്പെടെയുള്ള നിരവധി ദന്തരോഗങ്ങൾക്ക് കാരണമാകും. കുട്ടികളിൽ പല്ലിന്‍റെ ഇനാമലിന്‍റെ വളർച്ചയേയും ഇത് മോശമായി ബാധിക്കും.
ഉറങ്ങാൻ ബുദ്ധിമുട്ട്
ശരീരത്തിന്‍റെ സർക്കാഡിയൻ താളവും ഉറക്ക രീതികളും നിയന്ത്രിക്കുന്നതിൽ വിറ്റാമിൻ ഡി പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡിയുടെ അഭാവം ഉറങ്ങാൻ ബുദ്ധിമുട്ട്, ഉറക്കമില്ലായ്‌മ എന്നിവയ്ക്ക് കാരണമാകുമെന്ന് 2014 ൽ സ്ലീപ്പ് മെഡിസിൻ റിവ്യൂസിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു.
വരണ്ട ചർമ്മം
വിറ്റാമിൻ ഡിയുടെ കുറവ് വരണ്ട ചർമ്മം, ചൊറിച്ചിൽ, എക്‌സിമ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കുക.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇത്തരം പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ഒരു ഡോക്‌ടറുടെ സഹായം തേടേണ്ടതാണ്.
Also Read : മഴക്കാലത്ത് വിറ്റാമിൻ ഡി നിലനിർത്താം; ഈ ഭക്ഷണങ്ങൾ കഴിക്കൂ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.