ETV Bharat / health

വൃക്കയെയും കരളിനെയും ശുദ്ധീകരിക്കാം; വെറും വയറ്റിൽ ഈ പാനീയങ്ങൾ കുടിക്കൂ - DRINKS THAT DETOX KIDNEY AND LIVER

വൃക്കയെയും കരളിനെയും വിഷവിമുക്തമാക്കാൻ സഹായിക്കുന്ന 6 പാനീയങ്ങൾ ഇതാ...

BEST DRINKS FOR KIDNEYS AND LIVER  DETOX DRINKS FOR KIDNEY AND LIVER  HOW TO DETOX LIVER AND KIDNEYS  DRINKS TO CLEANSE LIVER AND KIDNEY
Representative Image (Freepik)
author img

By ETV Bharat Health Team

Published : Feb 16, 2025, 4:46 PM IST

രീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് കരളും വൃക്കകളും. വിഷവസ്‌തുക്കൾ നീക്കം ചെയ്യാനും ദ്രവകങ്ങൾ സന്തുലിതമായി നിലനിർത്താനും തുടങ്ങീ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ ഈ രണ്ട് അവയവങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ തന്നെ ഇവയുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ശരിയായ ഭക്ഷണരീതി, വ്യായാമം എന്നിവയോടൊപ്പം ദിവസേന ചില പാനീയങ്ങൾ കുടിക്കുന്നതും അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. അത്തരത്തിൽ കരളിനെയും വൃക്കകളെയും വിഷവിമുക്തമാക്കി ശുദ്ധീകരിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
നാരങ്ങ വെള്ളം
നാരങ്ങ വെള്ളത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെയും വൃക്കകളിലെയും വിഷവസ്‌തുക്കൾ ഇല്ലാതാക്കാൻ സഹായിക്കും. മാത്രമല്ല ഇതിലെ സിട്രിക് ആസിഡ് പിത്തരസം ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹന പ്രക്രിയയെ പിന്തുണയ്ക്കുകയും ചെയ്യും. അതിനാൽ ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിലേക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ കൂടി ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം വെറും വയറ്റിൽ കുടിക്കാം. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ വീക്കം കുറയ്ക്കാനും കരളിന്‍റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ജീരകവെള്ളം
ആന്‍റി ഓക്‌സിഡന്‍റുകളാൽ സമ്പുഷ്‌ടമാണ് ജീരകം. അവശ്യ എണ്ണകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനം ആരോഗ്യകരമാക്കാനും കരളിലെ വിഷാംശം ഇല്ലാതാക്കാനും ഇത് സഹായിക്കും. ശരീരത്തിൽ അധികമുള്ള സോഡിയം, ജലാംശം എന്നിവ പുറന്തള്ളാനും മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. അതിനായി ഒരു ടീസ്‌പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് രാത്രി മുഴുവൻ കുർത്ത് വയ്ക്കുക. രാവിലെ ഇത് 5 മിനിറ്റ് നേരം തിളപ്പിച്ചതിന് ശേഷം അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.
നെല്ലിക്ക ജ്യൂസ്
ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ സി എന്നിവയുടെ സമ്പന്ന ഉറവിടമാണ് നെല്ലിക്ക. വൃക്ക, കരൾ എന്നിവയെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന നല്ലൊരു പ്രകൃതിദത്ത മാർഗമാണിത്. കരളിലെ വിഷവസ്‌തുക്കളെ നീക്കം ചെയ്യാനും വൃക്കകളിലെ ദോഷകരമായ വസ്‌തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കും. അതിനായി ഏതാനും നെല്ലിക്ക ഒരു മിക്‌സി ജാറിലിട്ട് അൽപം വെള്ളം ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്തതിന് ശേഷം വെറും വയറ്റിൽ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും ഇത് സഹായിക്കും.
തേങ്ങാവെള്ളം
കരളിന്‍റെയും വൃക്കകളുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന മറ്റൊരു പ്രകൃതിദത്ത പാനീയമാണ് തേങ്ങാവെള്ളം. ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ദ്രാവകത്തിന്‍റെ അളവ് സന്തുലിതമായി നിലനിർത്താൻ തേങ്ങാവെള്ളം ഗുണം ചെയ്യും. വൃക്കകളിലെ വിഷവസ്‌തുക്കൾ പുറന്തള്ളാനും ഇതിന്‍റെ ശരിയായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള കഴിവ് തേങ്ങാവെള്ളത്തിനുണ്ട്. കൂടാതെ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും തേങ്ങാവെള്ളം സഹായിക്കും. അതേസമയം അധികം മധുരമില്ലാത്ത തേങ്ങാവെള്ളം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഇഞ്ചി ചായ
ഇഞ്ചിയിൽ സ്വാഭാവിക വിഷവിമുക്ത ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷവസ്‌തുക്കൾ നീക്കം ചെയ്യാൻ വളരെയധികം സഹായിക്കും. കൂടാതെ കരളിന്‍റെയും വൃക്കകളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇഞ്ചി ചെറിയ കഷ്‌ണങ്ങളാക്കി 5 മിനിറ്റ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം 5 മിനിറ്റ് നേരം തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ചൂടോടെ കുടിയ്ക്കുക. കൂടുതൽ രുചി ലഭിക്കാനായി വേണമെങ്കിൽ നാരങ്ങ നീരും ചേർക്കാം.
ഉലുവ വെള്ളം
കരളിലെയും വൃക്കകളിലെയും വിഷവസ്‌തുക്കളെ നീക്കം ചെയ്‌ത് അവയെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. വീക്കം കുറയ്ക്കാനും വൃക്കകളുടെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതിനായി ഒരു ടേബിൾ സ്‌പൂൺ ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. രാവിലെ അരിച്ചെടുത്ത് ഒഴിഞ്ഞ വയറ്റിൽ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും ഇത് സഹായിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :
1. അസിഡിറ്റി അലട്ടുന്നുണ്ടോ ? എങ്കിൽ തൽക്ഷണം പരിഹരിക്കാം ഈ വഴികളിലൂടെ...
2. ദിവസവും രാവിലെ കറ്റാർ വാഴ ജ്യൂസ് കുടിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
3. ഒടുക്കത്തെ ക്ഷീണമാണോ ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ സൂപ്പർ ഡ്രിങ്ക്സ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.