ETV Bharat / health

കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാം; ഈ പ്രഭാത ശീലങ്ങളിലൂടെ - TIPS TO INCREASE KIDS INTELLIGENCE

ചില പ്രഭാത ശീലങ്ങൾ കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.

WAYS TO INCREASE KIDS INTELLIGENCE  MORNING HABITS TO BOOST KIDS IQ  HABITS THAT INCREASE KIDS IQ LEVELS  HABITS THAT BOOST KIDS INTELLIGENCE
Representative Image (Freepik)
author img

By ETV Bharat Health Team

Published : Feb 17, 2025, 4:35 PM IST

കുട്ടികളുടെ തലച്ചോർ വളരാൻ പല കാര്യങ്ങളും ചെയ്യുന്നവരാണ് മാതാപിതാക്കൾ. ച്യവനപ്രാശ്യം, ലേഹ്യം, ബ്രഹ്മി തുടങ്ങിയ നിരവധി പൊടികൈകൾ പ്രയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം വഴികൾക്ക് പകരം നല്ല പ്രഭാത ശീലങ്ങൾ പിന്തുടരാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത് ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കാൻ സഹായിക്കും. തലച്ചോറിന്‍റെ പ്രവർത്തനം, ഏകാഗ്രത, ഭാവന എന്നിവ മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. അതിനായി പ്രഭാതത്തിൽ കുട്ടികളെ ശീലിപ്പിക്കേണ്ട ചില ശീലങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വ്യായാമം
യോഗ, സ്ട്രെച്ചിങ് എന്നിവപോലുള്ള ശാരീരിക പ്രവർത്തനങ്ങൾ ശീലിപ്പിക്കുക. ഇത് തലച്ചോറിലേക്കുള്ള രക്തചംക്രമണം വർധിപ്പിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർമ്മശക്തി, പഠനശേഷി എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും. ഊർജ്ജസ്വലതയോടു കൂടിയും വ്യക്തതയോടു കൂടിയും ദിവസം ആരംഭിക്കാനും ഇത് ഗുണം ചെയ്യും.
ആരോഗ്യകരമായ പ്രഭാത ഭക്ഷണം
തലച്ചോറിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിൽ സമീകൃതാഹാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് തലച്ചോറിന്‍റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഏകാഗ്രത, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും ചെയ്യും. ദിവസം മുഴുവൻ കുട്ടികളെ സജീവമായും ഊർജ്ജസ്വലതയോടു കൂടിയും നിലനിർത്താൻ ഇത് ഫലം ചെയ്യും.
ആഴത്തിലുള്ള ശ്വസന വ്യായാമം
ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ കുട്ടികളുടെ മനസ് ശാന്തമാക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്തുകയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കാനും ശ്വസന വ്യായാമങ്ങൾ പരിശീലിപ്പിക്കുന്നത് നല്ലതാണ്. പ്രശ്‌നപരിഹാര കഴിവും മൊത്തത്തിലുള്ള വൈജ്ഞാനിക കഴിവുകളും മെച്ചപ്പെടുത്താൻ ഇത് ഫലപ്രദമാണ്.
വായന പ്രോത്സാഹിപ്പിക്കുക
രാവിലെ 15 മിനിറ്റ് നേരം വായിക്കാൻ പ്രേരിപ്പിക്കുക. ഇത് കുട്ടികളിലെ ഭാവന വർധിപ്പിക്കാനും ഭാഷ മെച്ചപ്പെടുത്താനും വൈജ്ഞാനിക കഴിവുകൾ വളർത്തിയെടുക്കാനും സഹായിക്കും. മാത്രമല്ല വിമർശനാത്മകമായി ചിന്തിക്കാനും എഴുത്ത്, വായന എന്നിവയോടുള്ള താൽപ്പര്യം വർധിപ്പിക്കാനും ഇത് സഹായിക്കും.
ഗെയിം
രാവിലെ പസിലുകൾ, സുഡോക്കു, മെമ്മറി ഗെയ്‌മുകൾ, ചെസ്സ് തുടങ്ങിയ കളികളിൽ ഏർപ്പെടുന്നത് കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കും. ചിന്താശക്തി, അവബോധം, സങ്കൽപ്പിക്കാനുള്ള കഴിവ്, ദൃശ്യപരമായ കഴിവ് എന്നിവ വളർത്തിയെടുക്കാൻ ഇത് സഹായിക്കും. ഓർമ, ഏകാഗ്രത, പ്രശ്‌ന പരിഹാര കഴിവ് എന്നിവ മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും.
എഴുത്ത് ശീലമാക്കുക
കുട്ടികളിൽ എഴുതുന്ന ശീലം വളർത്തിയെടുക്കുക. കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും നല്ല ആശയവിനിമയ കഴിവ് വളർത്തിയെടുക്കാനും ഇത് സഹായിക്കും. സർഗാത്മകത, വൈകാരിക ബുദ്ധി എന്നിവ പ്രോത്സാഹിപ്പിക്കാനും ഇത് ഉപകരിക്കും.
സംഗീതം കേൾക്കുക
രാവിലെ സംഗീത കേൾക്കുന്നതും കുട്ടികളുടെ തലച്ചോറിന്‍റെ ശരിയായ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇതിന് പുറമെ ഓർമ്മശക്തി, പഠനശേഷി എന്നിവ വർധിപ്പിക്കാനും സംഗീതം വളരെയധികം സഹായിക്കും. കുട്ടികളിലെ സർഗാത്മകത, ബുദ്ധിശക്തി എന്നിവ വളർത്തിയെടുക്കാനുള്ള മികച്ചൊരു മാർഗമാണിത്.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :മക്കളില്‍ ആരോടാണ് മാതാപിതാക്കള്‍ക്ക് കൂടുതല്‍ ഇഷ്‌ടം? പുതിയ കണ്ടെത്തലുകള്‍ ഇങ്ങനെ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.