കേരളം

kerala

ETV Bharat / health

കൊവിഡ് ബാധിച്ചിട്ടുണ്ടോ?; കരുതിയിരുന്നോളൂ.. ഹൃദയത്തെ ബാധിച്ചേക്കുമെന്ന് പഠനം - COVID IS HARMFUL TO HEART - COVID IS HARMFUL TO HEART

കൊവിഡിനു കാരണമായ സാർസ്-കൊവിഡ്-2 ഹൃദയ കോശങ്ങളെ നേരിട്ട് ആക്രമിക്കാതെതന്നെ ഹൃദയത്തെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് പഠനറിപ്പോർട്ടുകൾ.

COVID 19  HEART DISEASES  COVID VIRUS CAN CAUSE HEART DAMAGE  കോവിഡ് വൈറസ് ഹൃദ്രോഗത്തിന് സാധ്യത
Representative Image (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 14, 2024, 7:30 PM IST

ഹൈദരാബാദ്:നിങ്ങൾക്ക് മുമ്പ് കൊവിഡ് -19 ബാധിച്ചിട്ടുണ്ടോ? ഇതുമൂലം നിങ്ങൾക്ക് കടുത്ത ന്യുമോണിയ വന്നിട്ടുണ്ടോ?. എന്നാൽ നിങ്ങൾ കരുതിയിരിക്കുക. കൊവിഡിന് കാരണമായ സാർസ്-കൊവിഡ്-2 (SARS-CoV-2) ഹൃദയ കോശങ്ങളെ നേരിട്ട് ആക്രമിക്കാതെ തന്നെ ഹൃദയത്തെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് പഠനം.

കൊറോണ വൈറസ് ഹൃദയാഘാതം, പക്ഷാഘാതം, വിട്ടുമാറാത്ത കൊവിഡ് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നുണ്ട്. കൊവിഡിൻ്റെ ഇരകളിൽ പകുതിയിലധികം പേർക്കും കോശങ്ങളിൽ വീക്കം അനുഭവിക്കുന്നുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്. ഇത് ഹൃദയാഘാതത്തിന് കാരണമാകുന്നു.

എന്നാൽ ഇത് ഹൃദയ കോശങ്ങളെ നേരിട്ട് ആക്രമിക്കുന്ന വൈറസ് മൂലമാണോ?, അതോ വൈറസിനെതിരെ പോരാടുന്നതിനുളള പ്രതിരോധ സംവിധാനം പ്രതികരിക്കുമ്പോൾ ഉണ്ടാകുന്ന കോശജ്വലന പ്രക്രിയയാണോ? എന്നത് അറിയില്ല. ഉത്തരങ്ങൾ ലഭിച്ചാൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ശ്വാസകോശ തകരാറും കോശജ്വലന പ്രക്രിയയും തമ്മിലുള്ള ബന്ധം മനസിലാക്കാൻ സാധിക്കും.

അതുകൊണ്ടാണ് ഗവേഷകർ ഹൃദയത്തിലെ രോഗപ്രതിരോധ കോശങ്ങളെക്കുറിച്ച് (കാർഡിയാക് മാക്രോഫേജുകൾ) പഠിച്ചത്. സാധാരണയായി, ഈ കോശങ്ങൾ ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുകയും ഹൃദയാഘാതമോ ഹൃദയസ്‌തംഭനമോ സംഭവിക്കുമ്പോൾ കോശജ്വലന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് ഹൃദയസംബന്ധമായ അസുഖങ്ങൾമൂലം മരണമടഞ്ഞവരുടെ ഹൃദയ കോശങ്ങൾ പരിശോധിച്ചപ്പോൾ കാർഡിയാക് മാക്രോഫേജുകളുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തി. ഇവ സാധാരണ കോശങ്ങളിൽ നിന്ന് കോശജ്വലന ഘടകങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. മറ്റ് വൈറസുകളും സമാനമായ ഭീഷണി ഉയർത്തിയേക്കാമെന്ന് ഗവേഷകർ പറയുന്നു. ചികിത്സകൾ ഉപയോഗിച്ച് കോശജ്വലന പ്രക്രിയ നിയന്ത്രിക്കുകയാണെങ്കിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

സിക്ക് ബോണ്ട്

കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ അംഗങ്ങൾക്കെല്ലാം വേദനയാണ്. ഇണകളിൽ ഇത് അതിലും കൂടുതലാണ്. ജപ്പാനിൽ അടുത്തിടെ നടത്തിയ പഠനത്തിൽ ഇത് സ്ഥിരീകരിക്കുന്നു. ദമ്പതിമാരിൽ ഒരാൾക്ക് സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസ്‌തംഭനം എന്നിവ അനുഭവപ്പെട്ടപ്പോൾ മറ്റൊരാളിൽ വിഷാദരോഗത്തിനുള്ള സാധ്യത 14% വരെ വർദ്ധിക്കുന്നതായി കണ്ടെത്തി.

പക്ഷാഘാതവും ഹൃദയസ്‌തംഭനവുമുള്ള പങ്കാളികൾക്ക് ഹൃദയാഘാതമുള്ള പങ്കാളികളെക്കാൾ അപകടസാധ്യത കൂടുതലാണെന്ന് കണ്ടെത്തി. 2.8 ലക്ഷം ദമ്പതികളുടെ ആരോഗ്യവിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദ്രോഗം ബാധിച്ച പങ്കാളിയുള്ളവരിൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ പരിചരണം നൽകണമെന്നാണ് ഡോക്‌ടർമാർ നിർദ്ദേശം നൽകുന്നത്.

Also Read:പ്രമേഹ രോഗികൾ ജാഗ്രതൈ; കാഴ്‌ച നഷ്‌ടപ്പെടാന്‍ സാധ്യത; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ABOUT THE AUTHOR

...view details