ഒന്‍റാറിയോ: കാനഡയിലെ ടൊറന്‍റോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തകർന്നുവീണു. 80 യാത്രക്കാരുണ്ടായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനമാണ് തകർന്നത്. കാറ്റത്ത്, മഞ്ഞുമൂടിയ റൺവേയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തലകീഴായി മറിയുകയായിരുന്നെന്ന് അമേരിക്കൻ മാധ്യമമായ എബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റതായി ഡെൽറ്റ എയർലൈൻസ് എക്‌സിലൂടെ അറിയിച്ചു. ആർക്കും മരണകാരകമായ പരിക്കുകളില്ല. വിമാനത്തിൽ 76 യാത്രക്കാരും നാല് ജീവനക്കാരുമടക്കം ആകെ 80 പേരുണ്ടായിരുന്നതായും കമ്പനി വ്യക്തമാക്കി.
Delta Connection flight 4819, operated by Endeavor Air using a CRJ-900 aircraft, was involved in a single-aircraft accident at Toronto Pearson International Airport (YYZ) at around 2:15 p.m. ET* on Monday. The flight originated from Minneapolis-St. Paul International Airport…
— Delta (@Delta) February 17, 2025
അപകടത്തിന് തൊട്ടുപിന്നാലെ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. വിമാനം മറിഞ്ഞതിനും തീപിടിച്ചതിനുമുള്ള കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മിനിയാപൊളിസിൽ നിന്നാണ് തകർന്ന ഡെൽറ്റ എയർലൈൻസ് കണക്‌ഷന്‍ ഫ്ലൈറ്റ് 4819 എത്തിയത്. എൻഡവർ എയർ കമ്പനി ഓപ്പറേറ്റ് ചെയ്‌ത ബൊംബാർഡിയർ CRJ-900 വിമാനമായിരുന്നു ഇത്. മിനിയാപൊളിസ് ആസ്ഥാനമായുള്ള ഡെൽറ്റ എയർലൈന്‍സിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എൻഡവർ എയർ.
അപകടത്തിന് പിന്നാലെ ടൊറന്‍റോ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തിവെച്ചിരുന്നു. സ്ഥിതിഗതികൾ ശാന്തമായതോടെ വീണ്ടും വിമാന ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
Departures and arrivals have resumed at Toronto Pearson as of 5 p.m. All 76 passengers and four crew from Delta flight 4819 were accounted for. A number of passengers were taken to local hospitals. GTAA staff are supporting families of passengers at arrivals.
— Toronto Pearson (@TorontoPearson) February 17, 2025