മലയാളികൾ പൊതുവെ മധുര പലഹാരങ്ങളും മധുരമടങ്ങിയ ഭക്ഷണങ്ങളും ഇഷ്‌ടമുള്ളവരാണ്. എന്നാൽ അമിത അളവിൽ മധുരമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. മധുരം അധികം കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കാം.
ശരീരഭാരം വർധിക്കും
അമിതമായി മധുരം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ ഇടയാക്കും. ഇവയിൽ ഉയർന്ന കലോറിയും അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണം, പൊണ്ണത്തടി എന്നിവയ്ക്കും കാരണമാകും.
ചർമ്മ പ്രശ്‌നങ്ങൾ
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മുഖക്കുരു, പാടുകൾ എന്നീ ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകും.
പ്രതിരോധശേഷി കുറയ്ക്കും
പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെ ബാധിക്കും. മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്‍റെ അളവ് കൂടും. ഇത് പ്രതിരോധശേഷി ദുർബലമാകാൻ കാരണമാകും.
വീക്കം ഉണ്ടാക്കും
ശരീരത്തിൽ നിന്ന് പഞ്ചസാര പുറന്തള്ളാതെ വരുമ്പോൾ ടോക്‌സിനുകൾ, എൻഡോടോക്‌സിനുകൾ എന്നിവ രക്തത്തിൽ പ്രവേശിക്കുകയും ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാം.
രക്തത്തിലെ പ്രോട്ടീൻ നശിപ്പിക്കും
പഞ്ചസാര അമിതമായാൽ ആല്‍ബുമിന്‍, ലിപോപ്രോട്ടീന്‍സ് എന്നീ പ്രോട്ടീനുകളെ ബാധിയ്ക്കും. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.
ഹൃദ്രോഗ സാധ്യത വർധിക്കും
മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയസംബന്ധമായ പല അസുഖങ്ങൾക്കും കാരണമാകും. അതിനാൽ മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക:ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്.
Also Read : യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ