ETV Bharat / health

ജൻ ഔഷധി മരുന്നുകൾ ഗുണനിലവാരമില്ലാത്തതോ? വ്യക്‌തത നൽകി ഫാർമസിസ്റ്റ് - JANAUSHADHI PHARMACIST INTERVIEW

ജൻ ഔഷധി മരുന്നുകളിൽ ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യാൻ സാധിക്കില്ലെന്ന് പറയുകയാണ് ഫാർമസിസ്റ്റും ജൻ ഔഷധി വിതരണാവകാശിയുമായ സുനിത ദേവൻ.

JANAUSHADHI medicines kerala  PM BHARTIYA JANAUSHADHI PARIYOJANA  JANAUSHADHI medicine quality  ജൻ ഔഷധി മരുന്നുകൾ
JANAUSHADHi (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 2, 2025, 5:29 PM IST

Updated : Feb 2, 2025, 7:25 PM IST

കോഴിക്കോട്: ജൻ ഔഷധി മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന പ്രചരണത്തിന് വ്യക്തത നൽകി ഫാർമസിസ്റ്റും ജൻ ഔഷധി വിതരണാവകാശിയുമായ സുനിത ദേവൻ. ഗുണനിലവാരമുള്ള മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് എങ്ങനെ ജനങ്ങളിലെത്തിക്കാൻ കഴിയും, ഈ മരുന്ന് കഴിച്ചാൽ രോഗം മാറുമോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ പലരും ഉന്നയിക്കാറുണ്ട്. എന്നാൽ ഈ ചോദ്യങ്ങൾക്കെല്ലാം സുനിത ഉത്തരം നൽകുകയാണ്.

'ജൻ ഔഷധി കേന്ദ്ര സർക്കാരിൻ്റെ സർവീസ് ഓറിയൻ്റഡ് പ്രൊജക്‌ടാണ്. ഒരു തരത്തിലുള്ള പ്രൊമോഷനും പരസ്യവുമില്ലാതെയാണ് ഈ മരുന്നുകൾ വിപണിയിൽ എത്തുന്നത്. പൊതുവിപണിയിലെ എല്ലാ മരുന്നുകളും പ്രൊമോഷനോട് കൂടിയാണ് മരുന്ന് ഷോപ്പുകളിൽ എത്തുന്നത്. പ്രിൻ്റിംഗ്, സെയിൽസ് റെപ്പ്, ഡോക്‌ടർമാരുടെ കമ്മിഷൻ, മറ്റ് പരസ്യങ്ങൾ തുടങ്ങി ഭീമമായ തുകയാണ് ഒരു മരുന്ന് വിപണിയിൽ എത്തുമ്പോൾ വരുന്നത്. കടക്കാരൻ്റെ ലാഭവും കൂട്ടി ഇതെല്ലാം ഈടാക്കുന്നത് ജനങ്ങളിൽ നിന്നാണ്. ഇതൊന്നും ഇല്ലാതെയാണ് ജൻ ഔഷധി മരുന്നുകൾ നിർമാണ കേന്ദ്രത്തിൽ നിന്നും കടകളിൽ എത്തുന്നത്.

സുനിത ദേവൻ ഇടിവി ഭാരതിനോട്. (ETV Bharat)

മരുന്നുകളിൽ ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യാൻ സാധിക്കില്ല. ബ്രാൻ്റഡ് എന്ന് പറഞ്ഞ് പൊതുവിപണിയിൽ വിൽക്കുന്ന മരുന്നുകൾ നിർമിക്കുന്ന അതേ കേന്ദ്രത്തിൽ വെച്ചാണ് ജൻ ഔഷധി മരുന്നുകളും നിർമിക്കുന്നത്. എൻഎബിൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറി) സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ ബോർഡ് എന്നിവയുടെ പരിശോധന കഴിഞ്ഞാണ് മരുന്നുകൾ വിൽക്കുന്നത്. രാജ്യം കാക്കുന്ന സൈനികർക്കടക്കം ഈ മരുന്നാണ് നൽകുന്നത്'; സുനിത പറഞ്ഞു.

ജനറിക്കും ബ്രാൻ്റും

ഫാർമ കമ്പനികൾക്ക് അവർ നിർമിക്കുന്ന മരുന്നിന് പത്ത് മുതൽ ഇരുപത് വർഷം വരെ നിർമാണവകാശം (പേറ്റൻ്റ്) ലഭിക്കും. പേറ്റൻ്റ് കാലയളവിന് ശേഷം അവർ മരുന്നിൻ്റെ ഫോർമുല പുറത്തുവിടണം. അത് ഉപയോഗിച്ച് ഇന്ത്യയിലെ ഏത് കമ്പനിക്കും അതേ മരുന്ന് നിർമിക്കാം. ഇതാണ് ജനറിക് വിഭാഗത്തിൽപ്പെടുന്നത്. മാതൃ കമ്പനിക്ക് വിൽപന ചെലവ് കൂടുതലായിരിക്കും.

കാരണം അവർ ഗവേഷണത്തിലും പരസ്യത്തിലും പ്രമോഷനിലും ധാരാളം നിക്ഷേപിക്കുകയും ആ ചെലവ് വീണ്ടെടുക്കുകയും വേണം. എന്നാൽ ജനറിക് മെഡിസിൻ നിർമാതാവിന് ഉത്‌പാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക്‌ വിൽക്കാൻ കഴിയും. എന്നാൽ കെമിക്കൽ നാമത്തിന് പുറമെ മറ്റൊരു പെറ്റ് നെയിമിട്ട് പുറത്ത് വരുന്നതാണ് ബ്രാൻ്റഡ് മരുന്നുകളെന്ന് അറിയപ്പെടുന്നത്.

JANAUSHADHI  PM BHARTIYA JANAUSHADHI PARIYOJANA  ABOUT JANAUSHADHI MEDICINES  ജൻ ഔഷധി മരുന്നുകൾ
JANAUSHADHI (ETV Bharat)

ഉദാഹരണത്തിന് പാരസെറ്റമോൾ എന്നത് കെമിക്കൽ നെയിം ആണ്. അതേ സ്ഥാനത്ത് കാൽപോൾ, ഡോളോ, ടൈലനോൾ, പനഡോൾ തുടങ്ങി വിവിധ ബ്രാൻ്റ് നെയിമുകളിലും ഇത് അറിയപ്പെടുന്നു. ചുരുക്കത്തിൽ ജനറിക് - ബ്രാൻ്റ് മരുന്നുകളുടെ കെമിക്കൽ ഒന്ന് തന്നെയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നല്ല ഉത്‌പാദന രീതികൾ (ജിഎംപി) പിന്തുടരുന്ന വിതരണക്കാരിൽ നിന്നാണ് ഇതിലൂടെ വിൽക്കുന്ന മരുന്നുകൾ വാങ്ങുന്നതെന്ന് ഉറപ്പാക്കണമെന്ന് ജൻ ഔഷധി ആവശ്യപ്പെടുന്നത്.

നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) അംഗീകൃത ലബോറട്ടറികളിലാണ് ഓരോ ബാച്ച് മെഡിസിനും പരിശോധിക്കുന്നത്. കൂടാതെ, ജനറിക് മരുന്നുകളുടെ എക്സൈസ് തീരുവയും നികുതിയും സർക്കാർ കുറച്ചതിനാൽ ഇന്ത്യയിൽ വില കുറവാണ്. എന്നാൽ പത്തുവർഷത്തെ പേറ്റൻ്റ് നിയമം ഇല്ലാത്തതിനാൽ വികസിത രാജ്യങ്ങളിൽ മരുന്നുകൾക്ക് ഇന്ത്യയെക്കാൾ വില കൂടുതലാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൂവായിരത്തോളം ബ്രാൻ്റുകളാണ് ജൻ ഔഷധിക്കുള്ളത്. അനുദിനം അത് വർധിച്ച് വരികയാണ്. പതിനായിരിത്തിലധികം മെഡിസിനുകളാണ് പൊതുവിപണിയിലുള്ളത്. ജൻ ഔഷധി നിർമിക്കാത്ത മരുന്നുകൾ പോലും പുറത്ത് നിന്ന് എത്തിച്ച് വില കുറച്ച് നൽകുന്നുണ്ട്. 1525 മരുന്ന് വിൽപന കേന്ദ്രങ്ങളാണ് ജൻ ഔഷധിക്ക് കേരളത്തിലുള്ളത്. ഇന്ത്യയിലാകെ അത് 17,000 ത്തിലധികമാണ്. ഇത് 25000ത്തിൽ എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം.

ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ ദേശീയ ചെറുകിട വ്യവസായ ബാങ്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഈടില്ലാതെ അഞ്ച് ലക്ഷം രൂപയാണ് വായ്‌പ നൽകുന്നത്. പ്രവർത്തന മൂലധനമായി രണ്ട് ലക്ഷം രൂപയും വായ്‌പ നൽകും. മികച്ച തൊഴിലവസരവും ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നു. പദ്ധതിയുടെ 80 ശതമാനമായാണ് വായ്‌പ നൽകുന്നത്. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിയാണ് ലഭിക്കുന്നത്. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. മരുന്നുകളുടെ സ്‌റ്റോക്ക് വാങ്ങുന്നതിനാണ് രണ്ട് ലക്ഷം രൂപ വായ്‌പ നൽകുന്നത്.
Also Read: കൃഷിയെ കരകയറ്റാന്‍ ലക്ഷ്യമിട്ട് ബജറ്റ് പ്രഖ്യാപനങ്ങള്‍; കാര്യക്ഷമമായി നടപ്പാക്കിയാല്‍ കാര്‍ഷികമേഖലയ്ക്ക് ഉണര്‍വുണ്ടാകുമെന്ന് വിദഗ്ദ്ധര്‍

Last Updated : Feb 2, 2025, 7:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.