കേരളം

kerala

കുട്ടികളിലെ ഹൈപ്പര്‍ ആക്‌ടിവിസവും പരിഹാരവും; പരിചരണ ശൈലിയിലെ മാറ്റത്തിലൂടെ സാധിക്കുമെന്ന് പഠനം

By ETV Bharat Kerala Team

Published : Feb 18, 2024, 7:02 PM IST

നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഹൈപ്പര്‍ ആക്‌ടിവിസമുണ്ടോ, അവരെ പരിചരണത്തിലൂടെ മാറ്റിയെടുക്കാനാകും. പുത്തന്‍ പഠനം പറയുന്നത് ഇങ്ങനെ.

Hyperactivity Disorder  waterloo university  ഹൈപ്പര്‍ ആക്‌ടിവിസം  വാട്ടര്‍ലൂ സര്‍വകലാശാല
Change parenting style to help limit their child's possible development of ADHD

കുട്ടികളിലെ ഹൈപ്പര്‍ ആക്‌ടിവിസം നിയന്ത്രിക്കാന്‍ മാതാപിതാക്കളുടെ പരിചരണ ശൈലിയില്‍ മാറ്റം വരുത്തിയാല്‍ സാധിക്കുമെന്ന് പുതിയ പഠനം. വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്(Attention Deficit/Hyperactivity Disorder).

മസ്‌തിഷ്‌കത്തിലെ നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഒരു മാനസികരോഗമാണ്അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

സ്വഭാവം, രക്ഷകര്‍തൃത്വം, തലച്ചോറിലെ വ്യതിയാനങ്ങള്‍ എന്നിവ എഡിഎച്ച്ഡി ലക്ഷണങ്ങള്‍ വികസിക്കാന്‍ കാരണമാകുന്നു. ഉത്കണ്‌ഠ, ജിജ്ഞാസ, അപരിചിതരോടുള്ള അടുപ്പം തുടങ്ങിയവയും ഇതിന്‍റെ ലക്ഷണങ്ങളായി ചൂണ്ടിക്കാട്ടുന്നു. കുടുംബപരമായി ഇത്തരം ചരിത്രങ്ങള്‍ ഉള്ള കുട്ടികള്‍ക്കും ഇവയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വാട്ടര്‍ലൂ സര്‍വകലാശാലയിലെ ഡെവലമെന്‍റല്‍ സൈക്കോളജി പ്രൊഫസറും പുതിയ പഠനത്തില്‍ പങ്കെടുത്ത വ്യക്തിയുമായ ഡോ.ഹീതര്‍ ഹെന്‍ഡേഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു(waterloo university).

എന്നാല്‍ മാതാപിതാക്കളുടെ ഇടപെടലിലൂടെ കുട്ടികളിലെ ഈ പ്രവണതകള്‍ കുറച്ച് കൊണ്ടുവരാന്‍ സാധിക്കും. കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകവഴി ഇത് സാധിക്കും. ഇതിനായി വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാകും. കുട്ടികള്‍ക്ക് പുതിയ പുതിയ സാഹചര്യങ്ങള്‍ സൃഷ്‌ടിച്ച് നല്‍കുക വഴിയും ഇത് സാധ്യമാകും(focused intervention). വളരെക്കുട്ടിക്കാലത്ത് തന്നെയുള്ള ഇത്തരം പരിചരണങ്ങള്‍ കുട്ടികളില്‍ മികച്ച മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

നാല് മാസം മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ള 291 കുട്ടികളെയാണ് പഠന വിധേയമാക്കിയത്. ഇതില്‍ മൂന്നിനും നാലിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍ രോഗലക്ഷണങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ മാതാപിതാക്കളുടെ ഇടപെടലിലൂടെ കഴിഞ്ഞു. അതായത് കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കൂട്ടി തിരിച്ചറിയുകയും മാതാപിതാക്കളുടെ ഇടപെടലിലൂടെ ഇത് മാറ്റിയെടുക്കാനും വളരെക്കുട്ടിക്കാലത്ത് തന്നെ സാധിക്കുമെന്നാണ് ഗവേഷകര്‍ അടിവരയിട്ട് ഉറപ്പിക്കുന്നത്. അഞ്ച് മുതല്‍ ഒന്‍പത് വയസുവരെയുള്ള കാലത്ത് കുട്ടികളില്‍ ഹൈപ്പര്‍ ആക്‌ടിവിസം ഉറച്ച് തുടങ്ങുന്നു. ഒന്‍പത് മുതല്‍ പതിനഞ്ച് വരെയുള്ള കാലത്ത് ഇവ നിയന്ത്രിക്കാനുള്ള സാധ്യത കുറഞ്ഞ് വരുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മാതാപിതാക്കളുടെ പരിചരണത്തിലൂടെ കുട്ടികളിലെ ഹൈപ്പര്‍ ആക്‌ടിവിസം കുറച്ച് കൊണ്ടു വരാന്‍ സാധിക്കുമെന്ന് തന്നെയാണ് പഠനം വ്യക്തമാക്കുന്നത്. എന്ന് വച്ചാല്‍ അവരെ നിയന്ത്രിക്കലല്ലെന്നും മറിച്ച് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Also Read: ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ഉള്ള കുട്ടികളിലെ യോഗയും വ്യായാമവും

ABOUT THE AUTHOR

...view details