ഇടുക്കി : കാന്തല്ലൂർ പഞ്ചായത്ത് ജങ്ഷനില്‍ കാട്ടാനയിറങ്ങി. മോഴ ആനയാണ് ജനവാസ മേഖലയിൽ ഇറങ്ങി ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയത്. സെപ്‌റ്റംബര്‍ 6ന് ആണ് മേഖലയില്‍ ആന ഇറങ്ങിയത്.
റോഡില്‍ എത്തിയ ആന പരസ്യ ബോർഡ് ആക്രമിക്കുകയും പഞ്ചായത്തിന് മുൻപിൽ നിന്നവരുടെ നേർക്ക് പാഞ്ഞടുക്കുകയും ചെയ്‌തു. പ്രദേശവാസിയായ മതിയഴകന്‍റെ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോ ആന ആക്രമിച്ചു. സമീപത്തെ വീടുകളും ആന ആക്രമിക്കാന്‍ ശ്രമിച്ചു.
ഏതാനും ആഴ്‌ചകളായി മോഴ ആന പതിവായി ജനവാസ മേഖലയിൽ ഇറങ്ങാറുണ്ട്. ഇതിന് മുമ്പ് രണ്ട് ബൈക്ക് യാത്രികർക്ക് നേരെയും ആന പാഞ്ഞടുത്തിരുന്നു. വ്യാപക കൃഷി നാശവും ആന വരുത്താറുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാന്തല്ലൂരില്‍ ആന ഇറങ്ങി വാഹനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം നടത്തുന്നത് പതിവ് സംഭവമയിരിക്കുകയാണ്. എന്നിട്ടും വന മേഖലയിലേക്ക് ആനയെ തുരത്താൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Also Read: അതിരപ്പിള്ളി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തുരത്താന്‍ ശ്രമം- വീഡിയോ