ETV Bharat / sports

12 മാസത്തിനിടെ സമ്പാദിച്ചത് 847 കോടി; ഏറ്റവും കൂടുതല്‍ പണം നേടിയ ക്രിക്കറ്ററായി വിരാട് കോലി - Kohli Highest Paid Cricketer

author img

By ETV Bharat Kerala Team

Published : Sep 7, 2024, 11:01 PM IST

കഴിഞ്ഞ 12 മാസത്തിനിടെ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് സ്റ്റാറ്റിസ്റ്റ. പട്ടികയില്‍ കോലിയ്‌ക്ക് ഒമ്പതാം സ്ഥാനം.

Virat Kohli  Highest Paid Cricketer In World  List Of Most Paid Athletes  Statista
File Photo: Virat Kohli (ANI)

ലോകത്ത് ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന കായിക താരങ്ങളിലൊരാളാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയെന്നത് ഏറെപ്പേര്‍ക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ ക്രിക്കറ്റര്‍ എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് കോലിയിപ്പോള്‍.

കഴിഞ്ഞ 12 മാസത്തിനിടെ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച കായിക താരങ്ങളുടെ പട്ടിക സ്റ്റാറ്റിസ്റ്റയാണ് പുറത്തുവിട്ടത്. ഇതു പ്രകാരം 847 കോടി രൂപയാണ് കോലി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടാക്കിയത്. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് 36-കാരന്‍ ഇടം നേടിയത്. ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍. 2081 കോടി രൂപയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്‌പാനിഷ് ഗോള്‍ഫ് താരമായ ജോണ്‍ റാം ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. അര്‍ജന്‍റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയാണ് പട്ടികയിലെ മൂന്നാമന്‍. ലെബ്രോൺ ജെയിംസും ജിയാനിസ് ആൻ്ററ്റോകൗൺപോയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. കിലിയന്‍ എംബാപ്പെ, നെയ്‌മര്‍, കരിം ബെന്‍സീമ, വിരാട്‌ കോലി, സ്റ്റീഫൻ കറി എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

കോലിയുടെ വരുമാന സ്രോതസുകള്‍

ബിസിസിഐയുമായി എ പ്ലസ് ഗ്രേഡ് കരാറുള്ള താരമാണ് കോലി. പ്രതിവര്‍ഷം ഏഴ് കോടി രൂപ ഇതില്‍ നിന്ന് ലഭിക്കുന്നു.. ഐപിഎല്ലില്‍ കളിക്കുന്നത് വഴി 15 കോടിയാണ് കോലി സമ്പാദിക്കുന്നത്. വിവിധ ബ്രാന്‍ഡുകളുമായി സഹകരിച്ചുള്ള പല പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം വേറെയുമുണ്ട്. വിവിധ കമ്പനികളുടെ ഓഹരി ഉടമകൂടിയാണ് താരം.

നികുതിയിനത്തില്‍ അടച്ചത് 66 കോടി രൂപ

ഏറ്റവും കൂടുതല്‍ നികുതിയടച്ച ഇന്ത്യന്‍ കായികതാരമെന്ന ബഹുമതി കോലി സ്വന്തമാക്കിയതായി അടുത്തിടെ ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. 66 കോടി രൂപയാണ് ഇദ്ദേഹം നികുതി നല്‍കിയത്. രാജ്യത്തെ മറ്റൊരു കായികതാരവും ഇത്രയും വലിയ തുക നികുതി അടച്ചിട്ടില്ല.

Also Read: വിരാട് കോഹ്‌ലി നികുതിയായി അടച്ചത് 66 കോടി; രണ്ടാമനായി ധോണിയും, പട്ടിക ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.