ന്യൂഡൽഹി: പുതിയ ആയുധങ്ങളും റഡാറുകളും ഉൾപ്പെടുത്തി വ്യോമ പ്രതിരോധ രംഗം കൂടുതൽ കരുത്തുറ്റതാക്കാന്‍ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. നിലവിലെ വ്യോമ പ്രതിരോധ തോക്കുകൾക്ക് പുതിയ ഫ്രാഗ്മെന്‍റേഷനുള്ള തിരകൾ അവതരിപ്പിക്കാനും, കൂടുതൽ ശക്തമായ റഡാറുകൾ വിന്യസിക്കാനുമുള്ള മാർഗരേഖയാണ് ആർമി എയർ ഡിഫൻസ് (AAD) തയ്യാറാക്കിയത്. തുടക്കത്തിൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായിരുന്ന ആർമി എയർ ഡിഫൻസ് പിന്നീട് 1994-ൽ ആർട്ടിലറിയിൽ നിന്ന് വേർപെടുത്തി. തുടർന്ന് വ്യോമ ഭീഷണി നിർവീര്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക കോർപ്‌സായി നിലനിർത്തുകയായിരുന്നു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (QRSAM) സംവിധാനത്തിനുവേണ്ടി 4-5 മാസത്തിനുള്ളിൽ തന്നെ ഒരു കരാർ ഉണ്ടാക്കാന്‍ സൈന്യം ഉദ്ദേശിക്കുന്നുണ്ടെന്ന് ആർമി എയർ ഡിഫൻസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തു.
"തോക്കുകളുടെ ഫാഷൻ തിരിച്ചെത്തി. സൈന്യം നല്ലതിനുവേണ്ടിയാണ് അവയെ നിലനിർത്തിയത്, ഈ തോക്കുകൾ ഫ്രാഗ്മെന്‍റേഷൻ തിരകൾക്കൊപ്പം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും," ഡയറക്‌ടർ ജനറൽ ഓഫ് ആർമി എയർ ഡിഫൻസ് (എഎഡി) ലെഫ്റ്റനന്‍റ് ജനറൽ സുമർ ഇവാൻ ഡി'കുൻഹ പറഞ്ഞു.
'ആത്മനിർഭർ ഭാരത്' എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ആധുനികവൽക്കരണത്തിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ ലഫ്റ്റനന്‍റ് ജനറൽ ഡി'കുൻഹ, ഇന്ത്യയിലെ വ്യവസായ രംഗം കുറഞ്ഞ സമയപരിധിയിൽ തന്നെ ഡെലിവറി നൽകണമെന്നും ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ കോർപ്സ് ഓഫ് ആർമി എയർ ഡിഫൻസിന്‍റെ പക്കൽL70, Zu-23mm, Schilka, Tanguska and Osa-AK തുടങ്ങിയ വൈവിധ്യമാർന്ന മിസൈൽ സംവിധാനങ്ങളും തോക്കുകളും ഉണ്ട്. ഇതിൽ L70, ZU-23mm എന്നിവയ്‌ക്ക് പകരം പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കാൻ സൈന്യം പദ്ധതിയിടുന്നണ്ട്. എന്നിരുന്നാലും, ഇപ്പോൾ ഇവ ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പഴയ L70 തോക്കുകൾ മാറ്റിയാൽ പകരം കൊണ്ടുവരുന്ന തദ്ദേശീയമായി നിർമ്മിച്ച പ്ലാറ്റ്‌ഫോമിന്‍റെ ആദ്യ പരീക്ഷണങ്ങൾ ജൂലൈയിൽ നടത്താൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. അത്തരം 220 തോക്കുകൾ വാങ്ങുന്നതിനുള്ള RFP (റിക്വസ്‌റ്റ് ഫോർ പ്രപ്പോസൽ) ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും അവർ വ്യക്‌തമാക്കി.
സ്വീഡിഷ് പ്രതിരോധ സ്ഥാപനമായ ബോഫോഴ്‌സ് എബിയാണ് 1950 കളിൽ എൽ70 തോക്കുകൾ ആദ്യം നിർമ്മിച്ചത്. 1960 കളിൽ ഇന്ത്യ അവയിൽ 1,000 ത്തിലധികം എണ്ണം ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും ലഫ്റ്റനന്‍റ് ജനറൽ ഡി'കുൻഹ പറഞ്ഞു. QRSAM ന്‍റെ കാര്യത്തിൽ 4-5 മാസത്തിനുള്ളിൽ ഒരു കരാർ ഉണ്ടാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നതായും, അത് പൂർത്തിയായിക്കഴിഞ്ഞാൽ, ആദ്യത്തെ പ്രോട്ടോടൈപ്പ് മോഡൽ (എഫ്ഒപിഎം) ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
2022 സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ ഡിആർഡിഒയും ഇന്ത്യൻ സൈന്യവും ചേർന്ന് ഒഡീഷ തീരത്തെ ചാന്ദിപ്പൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ (ഐടിആർ) നിന്ന് QRSAM സിസ്‌റ്റത്തിന്‍റെ ആറ് ഫ്ലൈറ്റ്-ടെസ്‌റ്റുകൾ വിജയകരമായി പൂർത്തിയാക്കയതായി പറഞ്ഞിരുന്നു. സൈന്യത്തിന് വിലയിരുത്തൽ നടത്താനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ഫ്ലൈറ്റ് ടെസ്‌റ്റുകൾ നടത്തിയത്. ഷിൽക്കയെയും തങ്കുസ്‌കയെയും തദ്ദേശീയമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുമ്പോൾ, Osa-AK മിസൈൽ സംവിധാനം QRSAM ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് പദ്ധതിയി. അങ്ങനെ കോർപ്‌സിന്‍റെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫെബ്രുവരി 1 ന്, ചാന്ദിപ്പൂരിൽ നിന്ന് ഡിആർഡിഒയുടെ വെരി ഷോർട്ട്-റേഞ്ച് എയർ ഡിഫൻസ് സിസ്‌റ്റത്തിന്‍റെ (VSHORADS) തുടർച്ചയായ മൂന്ന് ഫ്ലൈറ്റ്-ട്രയൽ വിജയകരമായി നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. അതിവേഗത്തിൽ വളരെ താഴ്ന്ന് പറക്കുന്ന ലക്ഷ്യങ്ങൾ ഭേദിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്.
ഹൈദരാബാദിലെ ഡിആർഡിഒ ഗവേഷണ കേന്ദ്രമായ ഇമാറാത്ത് മറ്റ് ഡിആർഡിഒ ലബോറട്ടറികളുമായി ചേർന്ന് തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഒരു മനുഷ്യ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്‌റ്റമാണ് 'VSHORADS'. സായുധ സേനയുടെ മൂന്ന് സേവനങ്ങളുടെയും - കരസേന, നാവികസേന, വ്യോമസേന എന്നിവയുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവ് ഈ മിസൈൽ സംവിധാനത്തിനുണ്ടെന്ന് ലെഫ്റ്റനന്‍റ് ജനറൽ ഡി'കുൻഹ പറഞ്ഞു.
ലോ-ലെവൽ ലൈറ്റ് വെയ്റ്റ് റഡാർ (LLLR) പോലുള്ള റഡാറുകൾ സ്വന്തമാക്കാനുള്ള പ്രക്രിയയിലും AAD പ്രവർത്തിക്കുന്നു. "അടിയന്തരമായി സംഭരണത്തിക്കുന്നതിന്‍റെ ഭാഗമായി ഞങ്ങൾ എൽഎൽഎൽആർ റഡാറുകൾ വാങ്ങിയിരുന്നു, ഗ്രനേഡ് ഇല്ലാതെ തന്നെ മാവിക് ഡ്രോണുകൾ പിടിച്ചെടുക്കാൻ കഴിവുള്ളതും, ഗ്രനേഡ് ഉപയോഗിച്ച് തീർച്ചയായും പിടിച്ചെടുക്കാൻ കഴിയുന്നതുമാണ് ഇവ. ഈ വലിപ്പത്തിനിപ്പുറമുള്ള നാനോ ഡ്രോണുകൾക്ക് നിരീക്ഷണം നടത്താൻ കഴിഞ്ഞേക്കുമെങ്കിലും ആയുധങ്ങൾ വഹിക്കാൻ കഴിയില്ല. അതിനാൽ, ഈ റഡാറുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്," ഡി'കുൻഹ പറഞ്ഞു.
Aldo Read: പ്രതിരോധ മേഖലയ്ക്ക് വമ്പന്‍ തുക; ബജറ്റിൽ നീക്കിവച്ചത് 6.81 ലക്ഷം കോടി രൂപ