ETV Bharat / sports

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ജയിക്കണമെന്നാണ് ആഗ്രഹമെന്ന് മുന്‍ ഇന്ത്യന്‍ താരം - INDIA VS PAKISTAN

ഇന്ത്യ vs പാകിസ്ഥാൻ മത്സരം ദുബായില്‍ നാളെ ഉച്ചയ്‌ക്ക് 2.30ന്.

INDIA VS PAKISTAN LIVE SCORE  CHAMPIONS TROPHY 2025  INDIA VS PAKISTAN CHAMPIONS TROPHY
ഇന്ത്യ vs പാകിസ്ഥാൻ (IANS)
author img

By ETV Bharat Sports Team

Published : Feb 22, 2025, 1:50 PM IST

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരം. ദുബായില്‍ നാളെ ഉച്ചയ്‌ക്ക് 2.30ന് ആണ് മത്സരം ആരംഭിക്കുക. അതേസമയം മത്സരത്തിൽ പാകിസ്ഥാൻ ജയിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ പറഞ്ഞത് ആരാധകരെ അത്ഭുതപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ടൂർണമെന്‍റിന്‍റെ ആവേശം നിലനിർത്താൻ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ ജയിക്കുന്നത് കാണണമെന്ന് അതുൽ വാസൻ എഎൻഐയോട് പറഞ്ഞു. പാകിസ്ഥാൻ ജയിച്ചാൽ ടൂർണമെന്‍റ് സജീവമായി നിലനിൽക്കുമെന്നും ഞാൻ അത് ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. അതൊരു രസകരമായ മത്സരമായിരിക്കും, പാകിസ്ഥാൻ ജയിച്ചാൽ മത്സരം സമനിലയാകും.

പിന്നീട് തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടം ഉണ്ടാകുമെന്നും അതുൽ കൂട്ടിച്ചേര്‍ത്തു. മത്സരത്തിൽ ഋഷഭ് പന്തിനെ പ്ലെയിംഗ് ഇലവനില്‍ ഉൾപ്പെടുത്താത്തതിന് പരിശീലകൻ ഗൗതം ഗംഭീറിനെ വാസന്‍ വിമർശിച്ചു. പന്തിന്‍റെ സാന്നിധ്യം കെഎൽ രാഹുലിനേക്കാൾ എതിർ ടീമിനെ ഭയപ്പെടുത്തുമെന്ന് വാസൻ പറഞ്ഞു'.

ആതിഥേയരായ പാകിസ്ഥാൻ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോൽവി വഴങ്ങി. നിലവിൽ പാക് പട ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയില്‍ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ടൂർണമെന്‍റിൽ ഇനിയും 3 മത്സരങ്ങൾ ബാക്കിയുണ്ട്, നിലവിലെ ചാമ്പ്യൻമാരായ ടീം നാളെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുന്നത് ബുദ്ധിമുട്ടായിരിക്കും. അതേസമയം, ബംഗ്ലാദേശിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ വിജയത്തോടെ ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കം കുറിച്ചു.

Also Read: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയേക്കാള്‍ ദുര്‍ബലരാണ് പാകിസ്ഥാനെന്ന് മുന്‍ പാക് ക്യാപ്‌റ്റന്‍ - CHAMPIONS TROPHY 2025

ടീമുകള്‍

  1. ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ്. ഷമി, അർഷ്‌ദീപ് സിംഗ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
  2. പാകിസ്ഥാൻ: മുഹമ്മദ് റിസ്വാൻ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാന്‍, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, തയ്യാബ് താഹിർ, ഫഹീം അഷ്‌റഫ്, ഖുഷ്ദിൽ ഷാ, സൽമാൻ അലി ആഗ, ഉസ്മാൻ ഖാൻ, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നൈൻ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.