ലാഹോർ: ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ന് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റീവ് സ്‌മിത്തിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയും ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടും ചാമ്പ്യൻസ് ട്രോഫിയിലെ ശക്തരായ ടീമുകളാണ്. ശ്രീലങ്കയോടും ഇന്ത്യയോടും ഏകദിന പരമ്പര തോറ്റതിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ടൂര്‍ണമെന്‍റിലേക്ക് എത്തുന്നത്. നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇരു ടീമുകളും നിതാന്ത പരിശ്രമം നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് ടോസ് ഇടുക. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും സ്‌പോർട്‌സ് 18 ചാനലുകളിലും ടിവിയിൽ കളി തത്സമയം സംപ്രേഷണം ചെയ്യും. തത്സമയ സ്ട്രീമിംഗ് ജിയോ ഹോട്ട് സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും. ആരാധകർക്ക് കുറഞ്ഞ ചെലവിൽ തത്സമയ മത്സരങ്ങൾ ആസ്വദിക്കാം.
ഓസ്ട്രേലിയ vs ഇംഗ്ലണ്ട് ഹെഡ്-ടു-ഹെഡ് റെക്കോർഡ്:
ഇരു ടീമുകളും തമ്മിൽ ഇതുവരെ ആകെ 160 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയ 90 മത്സരങ്ങളിൽ വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് 65 തവണ ജയം നേടി. ഇരു ടീമുകളും തമ്മിലുള്ള രണ്ട് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ, മൂന്ന് മത്സരങ്ങൾ ഫലം കണ്ടില്ല. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇരു ടീമുകളും തമ്മിൽ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
The #Ashes Rivalry is BACK and we can’t keep calm! ⚡
— Star Sports (@StarSportsIndia) February 22, 2025
The 2019 & 2023 World Champions collide in a do-or-die battle! It’s 🇦🇺 vs 🏴#ChampionsTrophyOnJioStar 👉 #AUSvENG | SAT, 22nd FEB, 1:30 PM on Star Sports 2 & Sports 18-1!
📱📺 Start watching FREE on JioHotstar! pic.twitter.com/bMXeyyAhc5
ടീമുകള്‍
- ഇംഗ്ലണ്ട്: ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ടോം ബാന്‍റൺ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസ്, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്‌മിത്ത്, ലിയാം ലിവിംഗ്‌സ്റ്റൺ, ആദിൽ റാഷിദ്, ജോ റൂട്ട്, സാഖിബ് മഹമൂദ്, ഫിൽ സാൾട്ട്, മാർക്ക് വുഡ്.
- ഓസ്ട്രേലിയ: സ്റ്റീവ് സ്‌മിത്ത് (ക്യാപ്റ്റൻ), ഷോൺ അബോട്ട്, അലക്‌സ് കാരി, ബെൻ ദ്വാർഷിസ്, നഥാൻ എല്ലിസ്, ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാത്യു ഷോർട്ട്, ആദം സാംപ. ട്രാവലിംഗ് റിസർവ്: കൂപ്പർ കോണോളി.