എറണാകുളം : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ, നിക്ഷേപങ്ങൾ പ്രഖ്യാപിച്ച് നിരവധി കമ്പനികൾ രംഗത്ത്. തുറമുഖ, ലോജിസ്റ്റിക് മേഖലയിൽ 5,000 കോടിയുടെ നിക്ഷേപ വാഗ്‌ദാനമാണ് ദുബായിലെ ഷറഫ് ഗ്രൂപ്പ് നടത്തിയത്. മലബാർ സിമൻസ്, ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ആട്‌സൺ ഗ്രൂപ്പുമായി സഹകരിച്ച് ബോട്ടു നിർമാണ യൂണിറ്റ് തുടങ്ങാൻ താൽപര്യ പത്രവും ഒപ്പുവച്ചു. അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
100 ടണ്ണിൽ താഴെയുള്ള ബോട്ടുകളാകും നിർമിക്കുക. ബോട്ടുകളുടെ കയറ്റുമതിയും കേരളത്തി നിന്ന് ലക്ഷ്യമിടുന്നതായി കമ്പനി അധികൃതർ വ്യക്തമാക്കി. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് മലബാർ സിമൻസ് വാടകക്കെടുത്ത സ്ഥലത്ത് നിർമാണശാല പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ വികസനത്തിനും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനും, വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വികസനത്തിനുമാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്.