കോഴിക്കോട് : സഹ ജീവനക്കാരുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച പ്രതി പൊലീസിന്‍റെ പിടിയിൽ. ഒഡിഷ സ്വദേശി സദു ഗോയലിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലുദിവസം മുമ്പാണ് എൻഐടി ക്യാന്‍റീനിലെ ജീവനക്കാരായ രണ്ട് ഒഡിഷ സ്വദേശികളുടെ മൊബൈൽ ഫോണുകൾ മോഷണം പോയത്.
ഫോണുകൾ നഷ്‌ടപ്പെട്ടതോടെ ഇരുവരും കുന്ദമംഗലം പൊലീസിൽ പരാതി നൽകി. കുന്ദമംഗലം പൊലീസ് മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. അതിനിടയിലാണ് എൻഐടിക്ക് പരിസരത്ത് തന്നെ മൊബൈൽ ഫോണുകൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കട്ടാങ്ങലിൽ ഉള്ള മൊബൈൽ കടയിൽ മൊബൈൽ ഉള്ളതായി വിവരം ലഭിച്ചു. കടക്കാരെ ചോദ്യം ചെയ്‌തതിൽ നിന്ന് മൊബൈൽ ഫോൺ കൊണ്ടുവന്ന ഒഡിഷ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടർന്നാണ് ഒഡിഷ സ്വദേശിയായ സദു ഗോയൽ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കുന്ദമംഗലം എസ് ഐമാരായ പി കെ ബാലകൃഷ്‌ണൻ, പ്രദീപ് മച്ചിങ്ങൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി സി ബിജു, പി സുഭാഷ്, സിവിൽ പൊലീസ് ഓഫിസർ കെ പ്രണവ് തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Also read: ചക്കുംകടവിൽ മാല മോഷണം; യുവാവ് പിടിയിൽ