ഹൈദരാബാദ്: മുൻപ് ഗിയർ സ്‌കൂട്ടർ വിപണിയിൽ രാജാവായിരുന്നു പിയാജിയോയുടെ വെസ്‌പ. പിന്നീട് കാലത്തിനനുസരിച്ച മാറ്റമെന്നോണം ഗിയർലെസ് മോഡലുകളിലേക്ക് മാറുകയായിരുന്നു കമ്പനി. ഇപ്പോഴിതാ നിരവധി അപ്‌ഗ്രേഡുകളുമായി വെസ്‌പയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വെസ്‌പയുടെ 125 സിസി സെഗ്‌മെന്‍റിലെ സ്‌കൂട്ടറുകളുടെ പുതുക്കിയ മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ കളർ ഓപ്‌ഷനുകളും ചേർത്തിട്ടുണ്ട്.
വെസ്‌പ 125 മാത്രമാണ് നിലവിൽ വിപണിയിൽ ലഭ്യമാവുക. 150 സിസി എഞ്ചിനിലുള്ള വെസ്‌പയുടെ വേരിയന്‍റുകൾ കമ്പനി വെളിപ്പെടുത്തിയെങ്കിലും വില നിലവിൽ പുറത്തുവിട്ടിട്ടില്ല. വെസ്‌പ, വെസ്‌പ എസ്, വെസ്‌പ ടെക്, വെസ്‌പ എസ് ടെക് എന്നീ വേരിയന്‍റുകളാണ് പുതുക്കിയ പതിപ്പിൽ ലഭ്യമാവുക. വെസ്‌പ ടെക് വേരിയന്‍റിൽ ക്വാല എന്ന സ്‌പെഷ്യൽ എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. പുതിയ പ്രിന്‍റഡ് ഫ്ലോറൽ ഡിസൈനിലാണ് ക്വാല സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്.
![NEW VESPA 2025 PIAGGIO VESPA NEW SCOOTER വെസ്‌പ NEW VESPA DESIGN](https://etvbharatimages.akamaized.net/etvbharat/prod-images/12-02-2025/23526248_vespa.jpg)
വെസ്‌പ 125ന്‍റെ വില:
വെസ്‌പ 125ന്‍റെ സ്റ്റാൻഡേർഡ് വേരിയന്‍റിന്‍റെ പ്രാരംഭവില (എക്‌സ്-ഷോറൂം) 1.32 ലക്ഷമാണ്. ഇത് മുംബൈയിലെ എക്‌സ്-ഷോറൂം വിലയാണ്. കേരളത്തിലെ വിലയിൽ ചെറിയ മാറ്റമുണ്ടാവാനും സാധ്യതയുണ്ട്. വെസ്‌പ 125 സ്റ്റാൻഡേർഡ് വേരിയന്‍റ് 7 കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. നിറത്തിനനുസരിച്ച് വിലയിലും മാറ്റം വരും. അതേസമയം വെസ്‌പ 125ന്‍റെ ടോപ്-സ്‌പെക്ക് വേരിയന്‍റായ വെസ്‌പ എസ് ടെക്കിന്‍റെ പ്രാരംഭവില 1.96 ലക്ഷമാണ്. കളർ ഓപ്‌ഷനുകൾക്കനുസരിച്ച് വിലയിലും മാറ്റം വരാം. വെസ്‌പ 125ന്‍റെ വിവിധ വേരിയന്‍റുകളുടെ വിലയും ലഭ്യമാവുന്ന കളർ ഓപ്‌ഷനുകളും പരിശോധിക്കാം.
വേരിയന്‍റ് | പ്രാരംഭവില (എക്‌സ്-ഷോറൂം) | കളർ ഓപ്‌ഷനുകൾ |
വെസ്‌പ | 1.32 ലക്ഷം രൂപ |
|
വെസ്‌പ എസ് | 1.36 ലക്ഷം രൂപ |
|
വെസ്‌പ ടെക് | 1.92 ലക്ഷം രൂപ |
|
വെസ്‌പ എസ് ടെക് | 1.96 ലക്ഷം രൂപ |
|
പുതിയ വെസ്‌പയിലെ മാറ്റമെന്ത്?
വെസ്‌പ, വെസ്‌പ എസ്, വെസ്‌പ ടെക്, വെസ്‌പ എസ് ടെക് എന്നിങ്ങനെ നാല് വേരിയന്‍റുകളിലാണ് പുതുക്കിയ പതിപ്പ് ലഭ്യമാവുക. വെസ്‌പയുടെ വേരിയന്‍റിനുള്ളിലും വേറെ വേരിയന്‍റുകളുണ്ട്. സ്റ്റാൻഡേർഡ് വേരിയന്‍റിനുള്ളിൽ VXL വേരിയന്‍റും വെസ്‌പ എസ് വേരിയന്‍റിനുള്ളിൽ SXL വേരിയന്‍റും വരും. രണ്ട് വേരിയന്‍റുകളും റെട്രോ ഡിസൈൻ നിലനിർത്തുന്നുണ്ട്. പുതിയ ട്രപസോയിഡൽ ഹെഡ്‌ലൈറ്റുള്ള സ്‌പോർട്ടി ലുക്കിലാണ് വെസ്‌പ എസ് വേരിയന്‍റ് ലഭ്യമാവുക. അതേസമയം സ്റ്റാൻഡേർഡ് വേരിയന്‍റിൽ ഓവൽ ഹെഡ്‌ലൈറ്റും കർവ്‌ഡ് ബോഡിയുമാണ് നൽകിയിരിക്കുന്നത്.
ഫീച്ചറുകൾ: വെസ്‌പയുടെ സ്റ്റാൻഡേർഡ് വേരിയന്‍റിലും എസ് വേരിയന്‍റിലും ഡിജിറ്റൽ റീഡൗട്ടുകളുള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നൽകിയിട്ടുണ്ട്. അതേസമയം ടോപ്പ്-സ്പെക്ക് വേരിയന്‍റുകളായ വെസ്‌പ ടെക്, വെസ്‌പ എസ് ടെക് എന്നിവയിൽ കീലെസ് ഇഗ്നിഷൻ, 5 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ തുടങ്ങിയ സവിശേഷതകളുണ്ട്.
സ്‌പെസിഫിക്കേഷനുകൾ: പുതുക്കിയ വെസ്‌പയുടെ സീറ്റിന് 770mm ഉയരമുണ്ട്. 7.4 ലിറ്റർ ശേഷിയുമുള്ള ഇന്ധന ടാങ്കാണ് നൽകിയിരിക്കുന്നത്. 125 സിസി, 150 സിസി എഞ്ചിനുകൾ ഒബിഡി-2ബി കംപ്ലയൻസോടെയാണ് നൽകിയിരിക്കുന്നത്. 125 സിസി വേരിയന്‍റിൽ 124.45 സിസി സിംഗിൾ-സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-കൂൾഡ്, SOHC, 3 വാൽവ് എഫ്‌ഐ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഇത് 7,100 ആർപിഎമ്മിൽ 9.3 ബിഎച്ച്‌പി പവറും, 5,600 ആർപിഎമ്മിൽ 10.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം 150 സിസി വേരിയന്‍റിൽ 149.5 സിസി സിംഗിൾ-സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-കൂൾഡ്, SOHC, 3 വാൽവ് എഫ്‌ഐ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഇത് 7,500 ആർപിഎമ്മിൽ 11.2 ബിഎച്ച്‌പി പവറും 6,100 ആർപിഎമ്മിൽ 11.66 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
Also Read:
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
- ഒരൊറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്: ടിവിഎസിന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ഡെലിവറി ആരംഭിച്ചു
- ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ