ETV Bharat / health

കാസര്‍കോട് എച്ച്1 എൻ1 ആശങ്ക: ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ഡിഎംഒ - KASARAGOD H1N1 Reported

author img

By ETV Bharat Kerala Team

Published : Sep 7, 2024, 3:14 PM IST

കാസര്‍കോട് എച്ച്1 എൻ1, എച്ച്‌3എന്‍2 എന്നിവ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി ഡിഎംഒ. അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം.

H1N1 In Kasaragod  എച്ച്1 എൻ1 സ്ഥിരീകരണം കേരളം  H1N1 ലക്ഷണങ്ങൾ  Kasaragod DMO About H1N1
Representative Image (ETV Bharat)

കാസർകോട്: ജില്ലയിൽ എച്ച്1 എൻ1 രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോക്‌ടർ എ.വി രാമദാസ് അറിയിച്ചു. വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പൊതുയിടങ്ങളിൽ മാസ്‌ക് ഉപയോഗിക്കാനും നിര്‍ദേശം. ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതും ആശുപത്രികളിൽ പോകുന്ന സമയത്ത് കൃത്യമായി മാസ്‌ക് ധരിക്കുകയും ചെയ്യേണ്ടതാണ്. വായുവിലൂടെ പകരുന്ന അസുഖം ആയതിനാൽ മാസ്‌ക് ധരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും.

എന്താണ് H1N1?
ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എൻ1 പനി.

H1N1 ലക്ഷണങ്ങൾ: സാധാരണ പകർച്ച പനിയുടെയും (വൈറൽ ഫിവർ) എച്ച്1 എൻ1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും

രോഗ പകർച്ച എങ്ങനെ? രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്‌തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗ പകർച്ച ഉണ്ടാകുന്നത് (പൊതുവെ കൈകളിൽക്കൂടി). കടുത്ത പനി, ചുമ, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമാകും. പതിവിലും ശക്തമായ രീതിയിൽ രോഗം തുടരുകയാണെങ്കിൽ ചിലപ്പോൾ ആശുപത്രിയിൽ കിടത്തി ചികിത്സയും വേണ്ടിവന്നേക്കാം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചികിത്സാരീതികള്‍ ഇങ്ങനെ: എച്ച്1 എൻ1 വൈറസിനെതിരെ ഉപയോഗിക്കുന്ന Oseltamivir (ഓസൾട്ടാമിവ്യർ) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽക്കുള്ള എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.

പ്രതിരോധമാർഗങ്ങൾ:

  • എച്ച്1 എൻ1 രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക
  • പൂർണ വിശ്രമമെടുക്കുക.
  • സ്‌കൂൾ, ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുക.
  • പോഷകാഹാരം കഴിക്കുക.
  • പോഷക ഗുണമുള്ള പാനീയങ്ങൾ കുടിക്കുക.
  • മാസ്‌ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കൈ കഴുകുക.
  • കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്.
  • രോഗബാധിതരെ കഴിവതും സന്ദർശിക്കരുത്.
  • ആവശ്യാനുസരണം ഉറങ്ങുക.
  • പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക.
  • മിതമായ വ്യായാമം ചെയ്യുക

പ്രായമുള്ളവർ കുട്ടികൾ ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർ മൂക്കും വായും മൂടുന്ന തരത്തിൽ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ഇവർ അടച്ചിട്ട മുറികളിൽ അധിക നേരം കഴിയാതിരിക്കുക. ഗർഭിണികൾക്ക് എച്ച്1 എൻ1 രോഗബാധ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി ഡോക്‌ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യേണ്ടതാണ്.

Also Read : കാസര്‍കോട് എച്ച്1എന്‍1, എച്ച്‌3എന്‍2 സ്ഥിരീകരണം; വിദ്യാര്‍ഥികള്‍ ചികിത്സയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.