മലയാള സിനിമാചരിത്രത്തിൽ എന്നും ഓർക്കുന്ന വർഷമാകും 2024. അത്യുഗ്രൻ പ്രകടനമാണ് ഈ വർഷം പുറത്തിറങ്ങിയ സിനിമകളെല്ലാം കാഴ്‌ചവയ്‌ക്കുന്നത്. അക്കൂട്ടത്തിലേക്ക് കയറാൻ ഒരു സിനിമ കൂടി ഇതാ എത്തുകയായി- 'പെരുമാനി'.
മലയാളത്തിലെ യുവതാരനിര ഒന്നിക്കുന്ന 'പെരുമാനി' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവന്നു. മജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് 'പെരുമാനി'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പൻ മേക്കോവറിൽ, അമ്പരപ്പിക്കുന്ന ഗെറ്റപ്പ് ചേഞ്ചുമായാണ് താരങ്ങളെല്ലാം എത്തുന്നത്.
എന്നാൽ ഇപ്പോൾ പുറത്തുവന്ന പോസ്റ്ററിൽ ഇവരാരുമല്ല ഹൈലൈറ്റ്, മറിച്ച് ഒരു ആമയാണ്. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ അണിനിരക്കുന്ന പോസ്റ്ററിൽ ഒരു വലിയ ആമയെയും കാണാനാകും. എന്താകും ഈ ചിത്രത്തിലെ ആമയുടെ പ്രാധാന്യം എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.
ഫാന്‍റസി ഡ്രാമയായി അണിയിച്ചൊരുക്കുന്ന ഈ സിനിമ പെരുമാനി എന്ന ഗ്രാമവും അവിടെ ജീവിക്കുന്ന മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന കാര്യങ്ങളുമാണ് ഇതിവൃത്തമാക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയത്. യൂൻ വി മുവീസും മജു മുവീസും ചേർന്ന് അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ നിർമാണം ഫിറോസ് തൈരിനിലാണ്. ചിത്രത്തിന്‍റെ ഡിസ്‌ട്രിബ്യൂഷൻ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്.
സണ്ണി വെയ്ൻ, അലൻസിയർ എന്നിവര്‍ ഒന്നിച്ച 'അപ്പൻ' എന്ന സിനിമയ്‌ക്ക് ശേഷം മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെരുമാനി'. 2022ൽ പുറത്തിറങ്ങിയ 'അപ്പൻ' പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയിരുന്നു, അതേസമയം മെയ് മാസത്തിൽ 'പെരുമാനി' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദീപ തോമസ്, രാധിക രാധാകൃഷ്‌ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് 'പെരുമാനി'യിലെ മറ്റ് അഭിനേതാക്കൾ.
സഞ്ജീവ് മേനോൻ, ശ്യാംധർ എന്നിവർ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ മനേഷ് മാധവനാണ്. ജോയൽ കവിയാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. സംഗീതസംവിധാനം ഗോപി സുന്ദറും നിർവഹിക്കുന്നു.
ഗാനരചന - മുഹ്സിൻ പരാരി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, പ്രൊജക്റ്റ് ഡിസൈനെർ- ഷംസുദ്ദീന്‍ മങ്കരത്തൊടി, സിങ്ക് സൗണ്ട് - വൈശാഖ് പി വി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - അനീഷ് ജോർജ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ് കോർഡിനേറ്റർ - അനൂപ് കൃഷ്‌ണ, ഫിനാൻസ് കൺട്രോളർ - വിജീഷ് രവി, ആർട്ട് ഡയറക്‌ടർ- വിശ്വനാഥൻ അരവിന്ദ്, കോസ്റ്റ്യൂം ഡിസൈനര്‍ - ഇർഷാദ് ചെറുകുന്ന്, മേക്ക് അപ്പ് - ലാലു കൂട്ടാലിട, വിഎഫ്എക്‌സ് - സജി ജൂനിയർ എഫ് എക്‌സ്, കളറിസ്‌റ്റ്- രമേശ് അയ്യർ, അസോസിയേറ്റ് ഡയറക്‌ടർമാർ - ഷിന്‍റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്‌റ്റണ്ട് - മാഫിയ ശശി, സ്‌റ്റിൽസ് - സെറീൻ ബാബു, പോസ്‌റ്റർ ഡിസൈനിങ് - യെല്ലോ ടൂത്ത്‌സ്.
ALSO READ:ആത്മസമർപ്പണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും മറുപേര്; ഹാപ്പി ബർത്ത് ഡേ വിക്രം