Shaji N Karun (ETV Bharat) സര്‍ക്കാരിന്‍റെ സിനിമ നയരൂപീകരണ സമിതിയിൽ നടനും എംഎല്‍എയുമായ മുകേഷ് തുടരണമോ എന്ന കാര്യത്തിൽ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ചലചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷന്‍ ഷാജി എൻ കരുൺ. എം.എല്‍.എ എന്ന നിലയില്‍ സ്വയം മാറിനിൽക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സർക്കാരിന്‍റെ നിർദ്ദേശത്തിനായി കാത്തുനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരസംഘടനയായ അമ്മയിലെ കൂട്ടരാജിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അമ്മ ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. മോഹൻലാലിന്‍റെ തീരുമാനം നല്ല മനസ്സോടെയെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷ് ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഷാജി എന്‍ കരുണിന്‍റെ പ്രതികരണം. സ്ഥാനം ഒഴിയാൻ പാർട്ടി നിർദേശം നൽകിയതായാണ് സൂചന. സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് സിനിമാനയ രൂപീകരണ സമിതി. സംസ്ഥാന സര്‍ക്കാരിന്‍റെ സിനിമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്. ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ 10 അംഗ സമിതിയാണ് രൂപീകരിച്ചത്.
Also Read: മുകേഷ് പുറത്തേയ്‌ക്ക്; സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിയും - Mukesh resign film policy committee