ETV Bharat / entertainment

'എന്തിരനിലെ ചിട്ടി റോബോട്ടിനെ പോലെയാണ് എന്‍റെ മരുമകന്‍'; ധ്യാന്‍ ശ്രീനിവാസിനെ കുറിച്ച് എം മോഹനൻ - M MOHANAN ABOUT DHYAN SREENIVSAN

ധ്യാൻ ശ്രീനിവാസൻ എന്ന മരുമകൻ തന്ന പണികളെ കുറിച്ച് സംവിധായകന്‍ എം മോഹനന്‍.

ACTOR DHYAN SREENIVSAN  M MOHANAN ON DHYAN SREENIVSAN  നടന്‍ ധ്യാന്‍ ശ്രീനിവാസ്  സംവിധായകന്‍ എം മോഹനൻ
Dhyan Sreenivsan And M Mohanan (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 6, 2025, 10:05 PM IST

ലയാളത്തിലെ പ്രശസ്‌ത സംവിധായകനാണ് എം മോഹനൻ. കഥ പറയുമ്പോൾ, അരവിന്ദന്‍റെ അതിഥികൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ. എം.മോഹനൻ സംവിധാനം ചെയ്‌ത ഒരു ജാതി ജാതകം ഇപ്പോൾ തിയേറ്ററുകൾ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.

നടൻ ശ്രീനിവാസന്‍റെ ഭാര്യ സഹോദരൻ കൂടിയാണ് എം.മോഹനൻ. തന്‍റെ മരുമകനായ ധ്യാൻ ശ്രീനിവാസനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് എം.മോഹനൻ. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ഒരു ജാതി ജാതകം സിനിമയുടെ തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി അടക്കം അഞ്ച് സഹോദരിമാരിലായി നിരവധി മരുമക്കൾ തനിക്ക് ഉണ്ടെന്ന് എം.മോഹനൻ പറഞ്ഞു.

ACTOR DHYAN SREENIVSAN  M MOHANAN ON DHYAN SREENIVSAN  നടന്‍ ധ്യാന്‍ ശ്രീനിവാസ്  സംവിധായകന്‍ എം മോഹനൻ
M Mohanan (ETV Bharat)

എല്ലാ മരുമക്കളുമായും ഒരു സുഹൃത്തിനെ പോലെയാണ് അവരുടെ ചെറുപ്പകാലം മുതൽ താൻ പെരുമാറായിട്ടുള്ളത് എന്ന് എം.മോഹനൻ പറയുകയുണ്ടായി. എം.മോഹനന്‍റെ മരുമക്കളിൽ ഒരാളായ ധ്യാൻ ശ്രീനിവാസിനെ കുറിച്ച് ചില കാര്യങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു.

"തന്‍റെ മരുമക്കളിൽ ഏറ്റവും പ്രശസ്‌തനായ വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസനേക്കാൾ ജനപിന്തുണയുണ്ട് ധ്യാനിന്. ഓൺലൈൻ ചാനലുകൾക്ക് നൽകുന്ന പല ഇന്‍റര്‍വ്യൂകളിലും തുറന്നുപറയുന്ന കാര്യങ്ങൾ സത്യമാണ്. പക്ഷേ അതിലൊക്കെ കുറച്ച് നാടകീയ കലരുന്നുണ്ടോ എന്നൊരു സംശയം തനിക്കുണ്ട്. ഒരുപാട് പെണ്ണുകാണൽ ചടങ്ങിന് ശേഷമാണ് ഞാനൊരു വിവാഹം കഴിക്കുന്നത്. പലപ്പോഴും എന്‍റെ പല പെണ്ണുകാണൽ ചടങ്ങിനും ധ്യാനും ഒപ്പമുണ്ടാകും. അന്നയാൾ നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ ആണ് പഠിക്കുന്നത്. പക്ഷേ ധ്യാനിന്‍റെ ചില അഭിപ്രായപ്രകടനങ്ങളിലൂടെ എനിക്കിഷ്‌ടപ്പെട്ട പെണ്ണിനെ പോലും കുടുംബക്കാർ വേണ്ട എന്ന് വച്ചിട്ടുണ്ട്.

Dhyan Sreenivsan (ETV Bharat)

എന്‍റെ പെണ്ണുകാണൽ ചടങ്ങിൽ അഭിപ്രായം പറയുന്നത് പലപ്പോഴും ധ്യാൻ ശ്രീനിവാസനായിരുന്നു. പെണ്ണിന് മുടി പോരാ, പൊക്കം കുറവ്, വീടിന് വൃത്തിയില്ല എന്നൊക്കെ ചെറിയ വായിൽ അവൻ അഭിപ്രായം പറയുമായിരുന്നു. ധ്യാനിന്‍റെ അമ്മയും എന്‍റെ സഹോദരിയുമായ വിമല ചേച്ചി ഇവൻ പറയുന്നത് കാര്യമാക്കി എടുക്കും. ഓഹോ അങ്ങനെയാണോ എന്നാൽ ഈ പെൺകുട്ടിയെ മോഹനൻ കല്യാണം കഴിക്കണ്ടേന്ന് ഇത് കേട്ട് വിമല ചേച്ചി പറയും. ഇവൻ ചെറുതാണെങ്കിലും ഇവൻ പറയുന്നത് കേട്ടാൽ ആരും വിശ്വസിച്ചു പോകും. അങ്ങനെ എന്‍റെ പല കല്യാണങ്ങളും ധ്യാൻ മുടക്കിയിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസൻ ബ്രില്ല്യന്‍റ് ആയ ഒരാളാണ്. എന്തിരൻ സിനിമയിലെ ചിട്ടി റോബോട്ടിനെ പോലെയാണ് ധ്യാൻ. ഇവൻ പഠിക്കുന്ന കാലത്തൊക്കെ സിലബസ് വളരെ പെട്ടെന്ന് പഠിച്ചു തീർക്കും. കല്യാണം കഴിഞ്ഞശേഷം ഞാൻ കുറച്ചു കാലം ശ്രീനി ചേട്ടന്‍റെ വീട്ടിൽ ആണ് താമസിച്ചത്. അപ്പോൾ അവനെ സസൂക്ഷ്‌മം വീക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.

ധ്യാനിന് ക്രിക്കറ്റ് കളി വലിയ ഇഷ്‌ടമാണ്. പക്ഷേ പഠിക്കാൻ ഒരുപാടുള്ളതുകൊണ്ട് വിമല ചേച്ചി ഇവനെ കളിക്കാൻ വിടില്ല. പഠിക്കാനുള്ളതൊക്കെ പഠിച്ചിട്ട് കളിക്കാൻ പോയാൽ മതിയെന്നാണ് പലപ്പോഴും വിമല ചേച്ചി പറയാറുള്ളത്. കയ്യിൽ ബാറ്റും ബോളുമായി കളിക്കാൻ ഇറങ്ങുന്ന ധ്യാനിനോടാണ് വിമല ചേച്ചി ഇങ്ങനെ പറയുക.

ദേഷ്യത്തിൽ ബാറ്റും ബോളും വലിച്ചെറിഞ്ഞ് ധ്യാൻ അകത്തേക്ക് പോകും. ഒരു 10 മിനിറ്റ് കഴിയുമ്പോൾ വീണ്ടും താഴേക്ക് വരും. എല്ലാം പഠിച്ചു കഴിഞ്ഞു ഇനി കളിക്കാൻ പൊയ്ക്കോട്ടെ എന്ന് ചോദിക്കും. 10 മിനിറ്റ് കൊണ്ട് എല്ലാം പഠിച്ചു കഴിഞ്ഞോ എന്ന് വിമല ചേച്ചിയുടെ സംശയം. അത് തീർക്കാൻ പാഠഭാഗത്തിൽ നിന്നും ചില ചോദ്യങ്ങൾ വിമല ചേച്ചി ചോദിക്കും. ഇവൻ മണി മണി പോലെ ഉത്തരങ്ങൾ പറയും.

10 മിനിറ്റ് കൊണ്ട് ധ്യാൻ പഠിച്ച കാര്യങ്ങളൊക്കെ മണി മണിയായി പറയുന്നത് കേട്ട് എന്‍റെ ഭാര്യയായ ഷീന അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. 10 മിനിറ്റ് കൊണ്ട് ഇത്രയും പാഠഭാഗങ്ങൾ ഒക്കെ ഒരു കുട്ടിക്ക് എങ്ങനെയാണ് മന:പ്പാഠമാക്കാൻ സാധിക്കുകയെന്ന് എന്‍റെ ഭാര്യ ഷീന അത്ഭുതത്തോടെ എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു പേജ് എന്തിരൻ സിനിമയിലെ ചിട്ടി റോബോട്ടിനെ പോലെ ഇവൻ നോക്കി മനപ്പാഠമാക്കും.

ധ്യാൻ നിങ്ങളൊക്കെ കരുതുന്നതുപോലെയുള്ള ഒരാളെ അല്ല. ഇപ്പോൾ അവൻ കാണിക്കുന്നതും നിങ്ങൾ കാണുന്നതും ഒക്കെ അവന്‍റെ ഒരു അഭിനയമാണെന്നെ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ. ഒരു ജാതി ജാതകം എന്ന സിനിമ അവൻ കണ്ടിട്ടില്ല. ഇപ്പോൾ ആൾ ബാംഗ്ലൂര് ആണുള്ളത്. മലയാളത്തിൽ മറ്റൊരു നടനും ഇല്ലാത്ത തിരക്കാണ് അവന്. ഇത്രയും ബ്രില്ലിയന്‍റ് ആണെങ്കിലും ചില കാര്യങ്ങളിൽ അവനും തെറ്റുപറ്റും.

കഥ പറയുമ്പോൾ എന്ന സിനിമയുടെ ഫസ്റ്റ് കോപ്പി കണ്ടിട്ട് ഈ പടം പൊട്ടിപ്പോകും എന്ന് പറഞ്ഞ വിദ്വാനാണ് അവൻ. പക്ഷേ പടം സൂപ്പർ ഹിറ്റ് ആയി. പക്ഷേ തെറ്റ് സമ്മതിക്കാനും ധ്യാന് മടിയില്ല." തന്‍റെ മരുമകനായ ധ്യാൻ ശ്രീനിവാസനെ കുറിച്ച് എം.മോഹനൻ പറയുകയുണ്ടായി.

Also Read: ചിരിപ്പിക്കാന്‍ ആസിഫ് അലിയുടെ 'ആഭ്യന്തര കുറ്റവാളി'; പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.